- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ വിഷപ്പാമ്പാണ്; ഈശ്വരന്റെ കഴുത്തിൽ ഒരു പാമ്പ് തങ്ങി നിൽക്കുന്നുണ്ട്; ഈ രാജ്യത്തെ ജനങ്ങൾ എനിക്ക് ഈശ്വരനെപ്പോലെ തുല്യരാണ്; മല്ലികാർജുൻ ഖാർഗെയുടെ പരമാർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി
ബെംഗളൂരു: കർണാടകത്തിൽ പ്രചരണം മുറുകുമ്പോൾ വിമർശനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും മുറുകുകയാണ്. പ്രചരണത്തിലായി നരേന്ദ്ര മോദി കൂടി എത്തിയതോടെ പ്രചരണം കടുക്കുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം മോദിയെ വിമർശിച്ചു രംഗതതുവന്നിരുന്നു. മോദിയെ 'വിഷപ്പാമ്പ്' എന്നാണ് ഖാർഗെ വിളിച്ചത്. ഇതോടെ ഈ പരാമർശത്തിന് മറുപടിയുമായി മോദി തന്നെ രംഗത്തുവന്നു.
അഴിമതിയെ വേരോടെ തുടച്ചുനീക്കി ശക്തമായ രാഷ്ട്രം സൃഷ്ടിക്കാനുമാണ് സർക്കാർ കഠിനമായി പ്രയത്‌നിക്കുന്നത്. കോൺഗ്രസിന് അത് ഇഷ്ടപ്പെടുന്നില്ല. കോൺഗ്രസ് എന്നെ വിഷപ്പാമ്പ് എന്ന് വിളിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. കർണാടകയിലെ കോലാറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വരന്റെ കഴുത്തിൽ ഒരു പാമ്പ് തങ്ങി നിൽക്കുന്നുണ്ട്. ഈ രാജ്യത്തെ ജനങ്ങൾ എനിക്ക് ഈശ്വരനെപ്പോലെ തുല്യരാണ്. അവരോടൊപ്പം നിൽക്കുന്ന അവരുടെ പാമ്പാണ് ഞാൻ. മെയ് 13 ന് കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിനെ കമ്മീഷൻ പാർട്ടിയെന്ന് നരേന്ദ്ര മോദി ആക്ഷേപിച്ചു.
85 ശതമാനം കമ്മീഷൻ വാങ്ങുന്ന പാർട്ടിയാണ്. അവരുടെ സ്വന്തം പ്രധാനമന്ത്രി ഒരിക്കൽ അത് സമ്മതിച്ചതാണ്. കർണാടകയിൽ അധികാരത്തിലെത്തി സംസ്ഥാനം കൊള്ളയടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ സാധ്യതയെക്കുറിച്ച് ആളുകൾക്ക് ബോധ്യമുള്ളതിനാൽ അത് സംഭവിക്കില്ല. കോലാറിലെ ജനക്കൂട്ടം കോൺഗ്രസിനും ജെഡിഎസിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗഡാഗ് ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് മോദിക്കെതിയെ ഖാർഗെ വിമർശിച്ചത്. മണിക്കൂറുകൾക്ക് ശേഷം ഖാർഗെ അഭിപ്രയാം പിൻവലിച്ചു. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരിക്കലും മോദിയെ ലക്ഷ്യം വച്ചല്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ പറഞ്ഞിരുന്നു. 'എന്റെ പ്രസ്താവന പ്രധാനമന്ത്രി മോദിക്ക് എതിരെയോ മറ്റേതെങ്കിലും വ്യക്തിക്ക് എതിരെയോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തിനുവേണ്ടിയായിരുന്നു.' ഖാർഗെ ട്വീറ്റ് ചെയ്തിരുന്നു.




