നാഗ്പൂർ: നമ്മുടെ രാഷ്‌ട്ര വിജയത്തിന് ഛത്രപതി ശിവാജി ഒരു പ്രേരണ തന്നെയെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് വ്യക്തമാക്കി. പുരാതനകാലത്ത് രാമനെ ആദർശമാക്കി ഹനുമാനായിരുന്നു പ്രേരണ.

ആധുനിക യുഗത്തിൽ രാഷ്‌ട്രത്തെ ആദർശമാക്കിയ ശിവാജിയാണ് മാതൃക, അദ്ദേഹം വ്യക്തമാക്കി. ഡോ. സുമന്ത് ടേകാഡെ എഴുതിയ യുഗംധർ ശിവറായ് എന്ന പുസ്തകം നാഗ്പൂരിലെ മുംഡ്ലെ ആഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു സർസംഘചാലക്.

ശിവാജിയുടെ ചരിത്രം പഠിക്കേണ്ടത് നമ്മുടെ കടമയാണ്. നിരന്തരമായ പോരാട്ടത്തിന് പ്രചോദനം നൽകുന്ന ജീവിതമാണത്. അതുകൊണ്ടാണ് അദ്ദേഹത്തെ യുഗംധർ, യുഗ പ്രവർത്തകൻ, യുഗപുരുഷൻ എന്നൊക്കെ വിളിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിലും രാജാവ് എന്ന നിലയിലും ശിവാജി മാതൃകയാണ്, മോഹൻ ഭാഗവത് പറഞ്ഞു.