- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരും നിങ്ങളെ പുകഴ്ത്തുന്നു, മികച്ച ബജറ്റാണിത്; നിര്‍മല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി മോദി; മധ്യവര്‍ഗ്ഗത്തിന് വാരിക്കോരി ആനുകൂല്യം നല്കുന്ന ബജറ്റ് രാഷ്ട്രീയമായി എന്‍ഡിഎ സര്‍ക്കാറിന് ഗുണം ചെയ്യുന്നത്
എല്ലാവരും നിങ്ങളെ പുകഴ്ത്തുന്നു, മികച്ച ബജറ്റാണിത്
ന്യൂഡല്‍ഹി: സുപ്രധാന പ്രഖ്യാപനം അടങ്ങുന്ന കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി മോദി. എട്ടാം ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് മോദി നിര്‍മലയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. എല്ലാവരും നിങ്ങളെ പുകഴ്ത്തുന്ന വളരെ നല്ല ബജറ്റാണ് ഇതെന്നായിരുന്നു നിര്‍മലയുടെ പുകഴ്ത്തുന്നു.
മധ്യവര്‍ഗത്തെ കൈയിലെടുക്കാനുള്ള പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ എട്ടാം ബജറ്റ് അവതരിപ്പിച്ചത്. ആദായ നികുതിയില്‍ നല്‍കിയ വന്‍ ഇളവ് മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കാനുള്ളതാണെങ്കില്‍ ഭരണനിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിഹാറിന് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ എന്‍ഡിഎ സര്‍ക്കാറിന്റെ ബാലന്‍സ് മുന്നില്‍ കണ്ടാണ് ബജറ്റിലും പ്രഖ്യാപനങ്ങള്‍
പുതിയ ആദായ നികുതി പ്രകാരം 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഇനി നികുതിയുണ്ടാവില്ല. പുതിയ സമ്പ്രദായപ്രകാരം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ള ശമ്പളവരുമാനക്കാര്‍ക്ക് നികുതി നല്‍കേണ്ടതില്ല. സാധാരണക്കാര്‍ക്ക് 80,000 രൂപ വരെ പുതിയ ആദായ നികുതി ഘടനയിലൂടെ ലാഭിക്കാന്‍ കഴിയുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പുതിയ പരിഷ്‌കാരത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ മുമ്പ് 15 ശതമാനം വരെ നികുതി അടക്കേണ്ടി വന്നിരുന്നു ഇതിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഇതിന് ആനുപാതികമായി മറ്റ് നികുതി സ്ലാബുകളിലും മാറ്റം വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. പുതിയ നികുതി ഘടനപ്രകാരം 25 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയിനത്തില്‍ 1.1 ലക്ഷം രൂപ ലാഭിക്കാന്‍ സാധിക്കും.ഇതിനൊപ്പം മുതിര്‍ന്ന പൗരന്‍മാരുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. 50,000 രൂപയുണ്ടായിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഒരു ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. വാടകയിനത്തിലെ ടി.ഡി.എസിന്റെ വാര്‍ഷിക പരിധി 2.4 ലക്ഷത്തില്‍ നിന്നും ആറ് ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
മൂന്നാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റിലും ബിഹാറിന് വാരിക്കോരി നല്‍കിയിട്ടുണ്ട്.. പുതിയ വിമാനത്താവളവും ഐ.ഐ.ടിക്കായി പുതിയ പദ്ധതിയും നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.പ്രോട്ടീന്‍ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കും. പുതിയ ഗ്രീന്‍ഫ്രീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കും. ബിഹ്ടയില്‍ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കും. നിലവിലെ പറ്റ്‌ന വിമാനത്താവളം നവീകരിക്കും.
പട്ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉള്‍ക്കൊള്ളാവുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങും. സംസ്ഥാനത്ത് പ്രത്യേക കനാല്‍ പദ്ധതി നടപ്പാക്കും. മിതിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതിയും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
ഇതിനൊപ്പം കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ആശ്വാസമേകുന്ന ചില പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്തിയതും സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധ്യാന്‍ യോജന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും കര്‍ഷകര്‍ക്ക് ഗുണകരമാണ്. പുതു സംരംഭകര്‍ക്കായി കൂടുതല്‍ വായ്പകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഷൂറന്‍സ്, ആണവ മേഖല എന്നിവക്കായും പ്രത്യേക പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചു.