- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് സഖ്യത്തിനൊപ്പമാണെങ്കിലും ഉദ്ധവിന്റെ ശിവസേനയ്ക്ക് എപ്പോഴും നിരാശയാണ്; ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നെങ്കിൽ കൂടുതൽ സീറ്റ് കിട്ടിയേനെ എന്നാണ് അവർ പറയുന്നത്; ശിവസേന യുബിടി വിഭാഗത്തിന് നേരെ ആഞ്ഞടിച്ച് നവനീത് റാണ
ഡൽഹി: ശിവസേന യുബിടി വിഭാഗത്തിന് നേരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻ എംപിയുമായ നവനീത് റാണ രംഗത്ത്. ഏത് സഖ്യത്തിനൊപ്പമാണെങ്കിലും ഉദ്ധവിന്റെ ശിവസേനയ്ക്ക് എപ്പോഴും നിരാശയാണെന്നാണ് നവനീതിന്റെ ആരോപിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന യുബിടി ഒറ്റയ്ക്ക് മത്സരിക്കണമായിരുന്നു എന്ന സഞ്ജയ് റൗട്ടിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് നവനീത് രൂക്ഷ വിമർശനം ഉന്നയിച്ചത്.
നവനീതിന്റെ വാക്കുകൾ, 'ഉദ്ധവ് താക്കറെയുടെ പാർട്ടി നേതാക്കൾ പറയുന്നത്, അവർ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നെങ്കിൽ കൂടുതൽ സീറ്റ് കിട്ടിയേനെ എന്നാണ്. ഏത് സഖ്യത്തിന്റെ കൂടെയാണെങ്കിലും അവർക്കെന്തെങ്കിലും പരാതിയുണ്ടാകും എന്നാണെനിക്ക് തോന്നുന്നത്. ബിജെപിയുടെ കൂടെ ചേർന്ന് സീറ്റ് കൂടുതൽ കിട്ടിയാൽ പരാതി, സീറ്റ് കുറഞ്ഞാലും നിരാശ. അവർക്ക് വസ്തുതകൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്'. എന്നും അവർ പറയുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയതിന് പിന്നാലെയാണ് ശിവസേനയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കാമായിരുന്നു എന്ന നിരാശ സഞ്ജയ് റാവത്ത് പങ്കുവച്ചത്.