- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രസകള്‍ക്ക് അംഗീകാരം നല്‍കാനുള്ള പ്രക്രിയ പരിഷ്കരിക്കും; അഫിലിയേറ്റ് ചെയ്യാന്‍ രണ്ട് സര്‍വകലാശാലകള്‍; നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലഖ്നൗ: മുസ്ലിങ്ങളുടെ മതപഠന സ്ഥാപനമായ മദ്രസകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള പ്രക്രിയ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി അഫിലിയേറ്റ് ചെയ്യാന്‍ രണ്ട് സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മദ്രസകള്‍ക്ക് അംഗീകാരം നല്‍കാനുള്ള പ്രക്രിയ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാലകള്‍ ആരംഭിക്കുന്നതെന്നും സംസ്ഥാനത്തെ എല്ലാ മദ്രസകളും സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 'രണ്ട് സര്‍വകലാശാലകള്‍ ആരംഭിക്കാനാണ് ഞങ്ങളുടെ ശ്രമം. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡിനെ സര്‍വകലാശാലകളുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ […]
ലഖ്നൗ: മുസ്ലിങ്ങളുടെ മതപഠന സ്ഥാപനമായ മദ്രസകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള പ്രക്രിയ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി അഫിലിയേറ്റ് ചെയ്യാന്‍ രണ്ട് സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മദ്രസകള്‍ക്ക് അംഗീകാരം നല്‍കാനുള്ള പ്രക്രിയ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാലകള്‍ ആരംഭിക്കുന്നതെന്നും സംസ്ഥാനത്തെ എല്ലാ മദ്രസകളും സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
'രണ്ട് സര്‍വകലാശാലകള്‍ ആരംഭിക്കാനാണ് ഞങ്ങളുടെ ശ്രമം. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡിനെ സര്‍വകലാശാലകളുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഭാവിയില്‍ തര്ക്കങ്ങളുണ്ടാകാതിരിക്കാനായി സംസ്ഥാനത്തെ എല്ലാ മദ്രസകള്‍ക്കും ഈ സര്‍വകലാശാലകളുടെ അംഗീകാരം ഉണ്ടായിരിക്കണം', ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു.
നിലവില്‍ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡാണ് സംസ്ഥാനത്തെ മദ്രസകള്‍ക്ക് അംഗീകാരം നല്‍കുന്നത്. സര്‍വകലാശാലകള്‍ക്ക് കീഴിലായിരുന്നു മദ്രസകളെങ്കില് കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഏകദേശം 25,000-ഓളം മദ്രസകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന 560 എണ്ണം ഉള്‍പ്പെടെ 16,500 എണ്ണത്തിനാണ് സര്‍ക്കാരിന്റെ അംഗീകാരമുള്ളത്. ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത 8,500 മദ്രസകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, ജാമിയത്ത് ഉലമ-ഇ-ഹിന്ദ്, നദ്വത്തുള് ഉലമ, ദാറുള്‍ ഉലൂം ദിയോബന്ദ് ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും സംസാരിച്ച ശേഷം മാത്രമേ നിലവിലുള്ള മദ്രസാ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ പാടുള്ളൂവെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ നിയമോപദേശകനായ മൗലാന കാബ് റഷീദി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് അവരുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്താനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ സംവിധാനത്തില്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേകശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.