- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുംതണുപ്പിൽ രാഹുലിനെ പോലെ തന്നെ ടീ ഷർട്ട് ധരിച്ച് ഫൈസലും; രാഹുൽ ഗാന്ധിയോടൊപ്പം നടക്കാനും ചിത്രമെടുക്കാനും കഴിയാത്ത പ്രവർത്തകർക്കു പ്രതീക്ഷയായി ഈ യുപിക്കാരൻ; ജോഡോ യാത്രയിൽ രാഹുലിന് അപരനും; ഇത് ഫൈസൽ ചൗധരി
ജമ്മു: ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്ക് അപരനും. രാഹുൽ ഗാന്ധിയോടൊപ്പം നടക്കാനും ചിത്രമെടുക്കാനും കഴിയാത്ത പ്രവർത്തകർക്കു പ്രതീക്ഷയാണ് ഫൈസൽ ചൗധരി. രാഹുലിന്റെ അപരനായതിൽ ഫൈസലിനും അഭിമാനം. രാഹുൽ ഗാന്ധിയുമായുള്ള രൂപസാദൃശ്യം കൊണ്ട് ഭാരത് ജോഡോ യാത്രയിൽ ശ്രദ്ധാകേന്ദ്രമാണ് ഫൈസൽ. രാഹുലിനെപ്പോലെ വെള്ള മുറിക്കയ്യൻ ടിഷർട്ടാണു വേഷം. അതുകൊണ്ട് തന്നെ പലർക്കും ആളെ തെറ്റുന്നു.
ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കോൺഗ്രസ് പ്രവർത്തകനാണ് ഫൈസൽ. മീരത്ത് ജില്ലയിലെ സംഗത് ഗ്രാമത്തിൽ നിന്നുള്ള ഫൈസൽ ചൗധരി. രാഹുൽ ഗാന്ധിയെ പോലെ താടി വളർത്തിയും വെള്ള ടീ ഷർട്ട് ധരിച്ചുമാണ് ചൗധരി യാത്രയിൽ പങ്കെടുക്കുന്നത്. കൊടുംതണുപ്പിൽ രാഹുലിനെ പോലെ തന്നെ ടീ ഷർട്ട് ധരിച്ചാണ് ഫൈസലും എത്തിയത്. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ സാംഗത് ഗ്രാമത്തിൽ നിന്നാണ് ഫൈസൽ യാത്രയിൽ പങ്കെടുക്കാനെത്തിയത്. ഡൽഹി അതിർത്തിയിൽ വച്ചാണ് ഇദ്ദേഹം യാത്രക്കൊപ്പം ചേർന്നത്. ഫൈസിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
രാഹുലിനെ കാണാൻ സാധിക്കാത്തവരും സെൽഫി എടുക്കാൻ പറ്റാത്തവരും തന്റെ അടുത്തെത്തിയെന്ന് ഫൈസൽ പറഞ്ഞു. 'രാഹുൽ ഗാന്ധിയെ ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ആളുകൾ എനിക്കൊപ്പം നിന്ന് സെൽഫി എടുക്കുന്നത്. അദ്ദേഹത്തെ പോലെയിരിക്കുന്നതിൽ സന്തോഷമുണ്ട്. രാഹുൽ ജി ടീഷർട്ട് മാത്രം ധരിക്കുമ്പോൾ മറ്റുള്ളവർക്കും അങ്ങനെ ചെയ്യാവുന്നതാണ്. അതുകൊണ്ടാണ് ഞാൻ ടീഷർട്ട് ധരിച്ചത്'- ഫൈസൽ പറഞ്ഞു.
ജോഡോ യാത്രയ്ക്ക് കാശ്മീരിൽ വമ്പൻ പ്രതികരണമാണ് കിട്ടുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധിസംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പണ്ഡിറ്റുകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെപ്പറ്റി പ്രതിനിധിസംഘം രാഹുലിനെ ബോധ്യപ്പെടുത്തി. ഇന്നലെ രാവിലെ 7നു സാംബയിലെ വിജയ്പുരിൽനിന്ന് ആരംഭിച്ച യാത്ര ജമ്മു പഠാൻകോട്ട് ഹൈവേയിലൂടെ നീങ്ങുമ്പോൾ ആയിരക്കണക്കിനാളുകളാണു രാഹുലിനൊപ്പം അണിനിരന്നത്.
പിഡിപിയുടെ പ്രതിനിധിസംഘവും യാത്രയിൽ പങ്കുചേർന്നു. ദിഗ്‌വിജയ് സിങ്, കെ.സി.വേണുഗോപാൽ, ജയറാം രമേഷ് തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ