ന്യൂഡൽഹി: അജണ്ട പറയാതെ വിളിച്ച പാർലമെന്റ് സമ്മേളനം സ്തംഭിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യിൽ ചർച്ച നടത്തിയാകും തീരുമാനം എടുക്കുക. അഞ്ചുദിവസം നീളുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ അജണ്ട പറഞ്ഞിട്ടുമില്ല. ഇതിലാണ് കോൺഗ്രസ് പ്രതിഷേധം ഉയർത്തുക.

അപ്രതീക്ഷിതമായി സമ്മേളനം വിളിച്ചതുപോലെ പുറത്തുപറയാത്ത അജൻഡയും പലവിധ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടയിൽ ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നിർദേശവുമായി സർക്കാർ രംഗത്തുവന്നതോടെ ഇതുസംബന്ധിച്ച ബിൽ ആയിരിക്കും പരിഗണിക്കുകയെന്ന പൊതുധാരണ പരന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിയോഗിച്ച സമിതിക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമോ എന്ന ചർച്ചയും സജീവമാണ്. അതുകൊണ്ട് തന്നെ ഏകീകൃത സിവിൽ കോഡും വനിതാ ബില്ലിലും എല്ലാം ചർച്ചകളുണ്ട്. ഒന്നിലധികം ബില്ലുകൾ കൊണ്ടു വരാനും സാധ്യതയുണ്ട്.

നിർണായകവും അടിയന്തരപ്രാധാന്യമുള്ളതുമായ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന സാഹചര്യത്തിലാണ് സാധാരണയായി ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കുന്നത്. അതിനാൽ പാർലമെന്റ് പരിഗണിക്കുന്ന വിഷയങ്ങൾ എന്തായിരിക്കുമെന്നതിനെക്കുറിച്ച് ചർച്ചയും സജീവമാണ്. പതിനേഴാം ലോക്സഭയുടെ പതിമ്മൂന്നാം സമ്മേളനം ചേരുന്നുവെന്ന അറിയിപ്പുമായി രാഷ്ട്രപതിയുടെ കത്ത് ശനിയാഴ്ച പാർലമെന്റംഗങ്ങൾക്ക് ലഭിച്ചു. ഇതോടൊപ്പമുള്ള പ്രൊവിഷണൽ കലണ്ടറിൽ സർക്കാർ ബിസിനസ് എന്നുമാത്രമാണ് അജൻഡയായി ചേർത്തിരിക്കുന്നത്.

ലോക്സഭാ-രാജ്യസഭാ സെക്രട്ടേറിയറ്റുകൾ പുറത്തിറക്കിയ ബുള്ളറ്റിനിലും അജൻഡ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിങ് അറിയിച്ചിട്ടുണ്ട്. 18 മുതൽ 22 വരെയാണ് പ്രത്യേകസമ്മേളനം വിളിച്ചിരിക്കുന്നത്. പ്രത്യേക സമ്മേളനത്തിന്റെ അജൻഡയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും സർക്കാർ നടത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച തിരിഞ്ഞെടുപ്പ് ബിൽ സഭയിൽ വരാൻ ഇടയുണ്ടെന്ന ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെയാണ് സമിതി രൂപീകരണവും വാർത്തകളിൽ എത്തുന്നത്. ഈ ബിൽ കൂടാതെ ഏക സിവിൽ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെ വന്നാൽ അത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.

ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകൾ തിരഞ്ഞെടുപ്പ് കമ്മിഷനുൾപ്പെടെയുള്ളവരുമായി ചേർന്ന് പാർലമെന്റ് പാനൽ നേരത്തെ പരിശോധിച്ചിരുന്നു. ഒറ്റ തിരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ അഞ്ചോളം അനുച്ഛേദങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. പാർലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകൾ പിരിച്ചുവിടൽ, ലോക്‌സഭ പിരിച്ചുവിടൽ, സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തേണ്ടിവരിക.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി. മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഇതിനെതിരേ പ്രതിപക്ഷ കക്ഷികൾക്കിടയിൽനിന്നടക്കം എതിർപ്പ് ഉയർന്നിരുന്നു. ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകൾ തിരഞ്ഞെടുപ്പ് കമ്മിഷനുൾപ്പെടെയുള്ളവരുമായി ചേർന്ന് പാർലമെന്റ് പാനൽ നേരത്തെ പരിശോധിച്ചിരുന്നു.

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഇതിനെതിരേ പ്രതിപക്ഷ കക്ഷികൾക്കിടയിൽനിന്നടക്കം എതിർപ്പ് ഉയർന്നിരുന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നണിയിലെ പല പാർട്ടികളും സംസ്ഥാന തലത്തിൽ രണ്ടിടത്താണ്. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും എതിർ ചേരിയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ പരസ്പരം വാശിയോടെ മത്സരിക്കും. ഇതോടെ ലോക്‌സഭയിലെ ഐക്യം പൊളിയും. സമാന സാഹചര്യം പല സംസ്ഥാനത്തുമുണ്ടാകും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം ആർഎസ്എസും ബിജെപിയും 1990 കളുടെ അവസാനം മുതൽ മുന്നോട്ടുവെയ്ക്കുന്നതാണ്. 1999 ലെ ലോ കമ്മിഷൻ റിപ്പോർട്ടിലും ഈ നിർദ്ദേശം ഉൾപ്പെടുത്തി. 2014 ലെ ബിജെപിയുടെ പ്രകടനപത്രികയിലും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ഉൾപ്പെട്ടു. 2017 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുചടങ്ങിൽ ഈ ആശയം മുന്നോട്ടുവെച്ചു. അതേ വർഷം നിതി ആയോഗിന്റെ ഭാഗമായി ചേർന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും മോദി നിർദ്ദേശം ആവർത്തിച്ചു.

2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും പലവട്ടം മോദി 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ആശയം ആവർത്തിച്ചു. തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്ന വാദമാണ് പ്രധാനമന്ത്രിയുടേത്. നിലവിലെ നിയമ കമീഷനും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പാർട്ടികളും ആശയത്തോട് വിയോജിക്കുകയാണുണ്ടായത്.