- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിന് വിദേശരാജ്യങ്ങളിൽ നിന്നും വിശിഷ്ടാതിഥികൾ
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങിൽ 55 രാജ്യങ്ങളിൽ നിന്നും അംബാസഡർമാരും പാർലമെന്റംഗങ്ങളും ഉൾപ്പെടെ നൂറോളം വിശിഷ്ടാതിഥികൾ പങ്കെടുക്കുമെന്ന് വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും അധ്യക്ഷനുമായ സ്വാമി വിജ്ഞാനാനന്ദ് അറിയിച്ചു. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ജനുവരി 20-ന് ലഖ്നൗവിലും അടുത്ത ദിവസം വൈകുന്നേരം അയോധ്യയിലും എത്തിച്ചേരുമെന്ന് സ്വാമി വിജ്ഞാനാനന്ദ് പറഞ്ഞു.
'55 രാഷ്ട്രങ്ങളിൽ നിന്ന് അംബാസഡർമാരും പാർലമെന്റംഗങ്ങളും ഉൾപ്പെടെ നൂറോളം പ്രമുഖവ്യക്തികൾ പ്രതിഷ്ഠാച്ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേരും. ശ്രീരാമപ്രഭുവിന്റെ വംശജയാണെന്ന് കരുതപ്പെടുന്ന കൊറിയൻ രാജ്ഞിയേയും ഞങ്ങൾ ക്ഷണിച്ചിട്ടുണ്ട്', സ്വാമി വിജ്ഞാനാനന്ദ് എഎൻഐയോടു പറഞ്ഞു.
അർജന്റീന, ഓസ്ട്രേലിയ, ബെലറൂസ്, ബോട്സ്വാന, കാനഡ, കൊളംബിയ, ഡെന്മാർക്ക്, ഡൊമിനിക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഫിജി, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഘാന, ഗയാന, ഹോങ് കോങ്, ഹംഗറി, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, ജമൈക്ക, ജപ്പാൻ, കെനിയ, കൊറിയ, മലേഷ്യ, മലാവി, മൗറീഷ്യസ്, മെക്സികോ, മ്യാന്മർ, നെതർലൻഡ്സ്, ന്യൂസീലൻഡ്, നൈജീരിയ, നോർവേ, സിയെറാ ലിയോൺ, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, ശ്രീലങ്ക, സുരിനാം, സ്വീഡൻ, തായ്വാൻ, ടാൻസാനിയ, തായ്ലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വെസ്റ്റ് ഇൻഡീസ്, യുഗാൺഡ, യുകെ, യുഎസ്എ, വിയറ്റ്നാം, സാംബിയ തുടങ്ങിയ രാജ്യങ്ങൾക്ക് ചടങ്ങിലേക്ക് ക്ഷണമയച്ചിട്ടുണ്ട്.
മൂടൽമഞ്ഞും മോശം കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യമായതിനാലാണ് വിദേശത്തുനിന്നുള്ള പ്രതിനിധികളോട് നേരത്തെ എത്തിച്ചേരാനാവശ്യപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങ് നടക്കുന്ന അയോധ്യയിലെ ക്ഷേത്രപരിസരത്ത് സ്ഥലപരിമിതിയുള്ളതിനാൽ അതിഥികളുടെ എണ്ണം ചുരുക്കേണ്ടി വന്നതായി സ്വാമി വിജ്ഞാനാനന്ദ് നേരത്തെ പറഞ്ഞിരുന്നു.
പ്രതിഷ്ഠാച്ചടങ്ങിനായുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്. രാമക്ഷേത്രത്തിന്റെ ഗർഭഗൃഗത്തിൽ ജനുവരി 22-ന് ഉച്ചയ്ക്ക് ശ്രീരാമവിഗ്രഹപ്രതിഷ്ഠ നടത്താനാണ് ശ്രീരാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള വേദാനുഷ്ഠാനച്ചടങ്ങുകൾ ജനുവരി 16-നാരംഭിക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിന് അധ്യക്ഷത വഹിക്കും. പ്രതിഷ്ഠാച്ചടങ്ങുമായി ബന്ധപ്പെട്ട് പതിനൊന്ന് ദിവസം അനുഷ്ഠാൻ ആയി ആചരിക്കുമെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം ബോളിവുഡിന്റെ സ്വന്തം ഹേമാ മാലിനി അവതരിപ്പിക്കും. ജനുവരി 17-ന് അയോദ്ധ്യ ധാമിലാകും രാമായണ എന്ന് പേരിട്ടിരിക്കുന്ന നൃത്ത നാടകം അരങ്ങേറുകയെന്ന് താരം വ്യക്തമാക്കി.
വർഷങ്ങളായി ജനങ്ങൾ കാത്തിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കാകും അയോദ്ധ്യയുടെ മണ്ണിൽ ആദ്യമായെത്തുക. പ്രഥമ വവിൽ സമ്മാനവുമായാകും എത്തുന്നത്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം അന്നേ ദിവസം അവതരിപ്പിക്കുമെന്ന് ഹേമാ മാലിനി പറയുന്നു. വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.