- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകള്‍ അനുഭവിച്ചത് മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദം; ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധി; തൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടതെന്ന് അന്നയുടെ പിതാവ്
നിര്‍മല സീതാരാമന്‍ മറുപടിയുമായി അന്നയുടെ പിതാവ്
കൊച്ചി: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി പിതാവ് സിബി ജോസഫ്. അന്ന നേരിട്ടത് ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്. മകള്‍ അനുഭവിച്ചത് മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദമെന്നും സിബി ജോസഫ് പറഞ്ഞു.
ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് അന്ന മരിച്ചതില്‍ വിചിത്ര പരാമര്‍ശവുമായാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയത്. സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍നിന്നു പഠിപ്പിക്കണമെന്നായിരുന്നു പരാമര്‍ശം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂവെന്നും ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു.
''രണ്ട് ദിവസം മുന്‍പ് ജോലിസമ്മര്‍ദം കാരണം ഒരു പെണ്‍കുട്ടി മരണപ്പെട്ടതായി വാര്‍ത്ത കണ്ടു. കോളജുകള്‍ വിദ്യാര്‍ഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ അവര്‍ക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മര്‍ദങ്ങളെ നേരിടാന്‍ വിട്ടീല്‍നിന്നു പഠിപ്പിച്ചു കൊടുക്കണം. സമ്മര്‍ദങ്ങളെ നേരിടാന്‍ ഒരു ഉള്‍ശക്തി ഉണ്ടാകണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ'' എന്നായിരുന്നു നിര്‍മലയുടെ വാക്കുകള്‍.