- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയിൽ ജനങ്ങൾ ചരിത്ര വിധിയെഴുതും; ബിജെപി വീണ്ടും അധികാരത്തിലെത്തും; കടുത്ത ആത്മവിശ്വാസത്തിൽ മുഖ്യമന്ത്രി നായബ് സിംഗ് സൈനി
ഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി നായബ് സിംഗ് സൈനി വ്യക്തമാക്കി. കടുത്ത ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി.
തുടർച്ചയായ മൂന്നാം തവണയും ബിജെപി തന്നെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറയുന്നു.
ഒക്ടോബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക. ആ ദിവസം ജനങ്ങൾ ചരിത്ര വിധി എഴുതും. ഒരിക്കൽ കൂടി സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നും നായബ് സിംഗ് സൈനി വ്യക്തമാക്കി.
ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ അഞ്ചിന് പോളിംഗും എട്ടിന് വോട്ടെണ്ണലും നടക്കുമെന്നും അറിയിച്ചു.
Next Story