- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രീലങ്ക അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തില്‍ വര്‍ധന; തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയില്‍; മോചനത്തിനായി ഇടപെടണം'; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍
വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍
ചെന്നൈ: ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കന്‍ നാവികസേനക്കെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിഷയത്തില്‍ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി.
ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനയാണെന്നും അദ്ദേഹം വിവരിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികള്‍ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടന്‍ ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
അതേസമയം ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര ദിസനായകെ ഇന്നലെ രംഗത്തെത്തിയിരുന്നു. 'നിയമവിരുദ്ധ' മത്സ്യബന്ധനം അനുവദിക്കില്ലെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുര ദിസനായകെ മുന്നറിയിപ്പും നല്‍കിയിരുന്നു.
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയിലെ 'നിയമവിരുദ്ധ' മത്സ്യബന്ധനം അനുവദിക്കില്ലെന്നും ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാര്‍ കവരുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. വടക്കന്‍ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ കവരുന്നത്. ഇത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പ്രസിഡന്റ് അനുര പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ ജാഫ്‌നയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ലങ്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന അറസ്റ്റ് ചെയുന്നതില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് അനുര നിലപാട് കടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസും 23 ഇന്ത്യന്‍ മത്സതൊഴിലാലികള്‍ ലങ്കയില്‍ അറസ്റ്റില്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് അനുര കടുത്ത നിലപാട് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയത്.