- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീട്ടിലിരുന്ന് സര്‍ക്കാറുണ്ടാക്കാമെന്ന വ്യാമോഹം പൊലിഞ്ഞു; ജനങ്ങള്‍ക്കിടയിലേക്ക് ഉദ്ധവ് താക്കറെ ഇറങ്ങിവരണം'; രൂക്ഷവിമര്‍ശനവുമായി എക്‌നാഥ് ഷിന്‍ഡെ
ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് എക്‌നാഥ് ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മഹായുതി സഖ്യം ഭരണം നിലനിര്‍ത്തിയതിന് പിന്നാലെ ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് എക്‌നാഥ് ഷിന്‍ഡെ. ശിവസേന എം.എല്‍.എമാരുടെ എണ്ണം ഈ തെരഞ്ഞെടുപ്പില്‍ വര്‍ധിച്ചിരിക്കുകയാണെന്നും വീട്ടിലിരുന്ന് കൊണ്ട് സര്‍ക്കാരുണ്ടാക്കാമെന്ന ഉദ്ധവ് താക്കറെയുടെ വ്യാമോഹമാണ് തകര്‍ന്നതെന്നും ഷിന്‍ഡെ പറഞ്ഞു.
'വിമര്‍ശനത്തിന് അതേ രീതിയില്‍ മറുപടി നല്‍കുന്നത് ഞങ്ങളുടെ ശൈലിയല്ല. പ്രവര്‍ത്തനത്തിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി നല്‍കാറുള്ളത്. ജനങ്ങളെ അങ്ങനെയാണ് ഞങ്ങള്‍ പ്രീതിപ്പെടുത്തുന്നതും. ജനങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. നിങ്ങള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് സര്‍ക്കാറിനെ നടത്തിക്കൊണ്ടുപോകാനാവില്ല. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കണം.?'-എന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസിനും അജിത് പവാറിനുമൊപ്പം നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഷിന്‍ഡെ പറഞ്ഞത്.
ബാലാസാഹിബ് താക്കറെയുടെ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച് ഞങ്ങള്‍ സര്‍ക്കാറുണ്ടാക്കും. 2019ലും സമാന രീതിയില്‍ സര്‍ക്കാരുണ്ടാക്കുമായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ജനങ്ങള്‍ അത് മറന്നിട്ടില്ലെന്നും ഷിന്‍ഡെ ഓര്‍മപ്പെടുത്തി. 1,20,717 വോട്ടുകള്‍ക്കാണ് താനെയിലെ കൊപ്രി-പച്പഖാഡി മണ്ഡലം ഷിന്‍ഡെ നിലനിര്‍ത്തിയത്. ശിവസേന(യു.ബി.ടി)കേദാര്‍ ദിഗെ ആണ് ഇവിടെ പരാജയപ്പെട്ടത്. മഹാരാഷ്ട്രയില്‍ 236 സീറ്റുകളിലാണ് മഹായുതി സഖ്യം മുന്നിട്ടു നില്‍ക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം 48 എണ്ണത്തിലും.