- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുട്ടിയായിരുന്നപ്പോള്‍ സവര്‍ക്കറെ കുറിച്ച് മുത്തശിയോട് ചോദിച്ചു; ബ്രീട്ടീഷുകാരോട് മാപ്പിരന്നയാളാണ് സവര്‍ക്കര്‍ എന്നാണ് പറഞ്ഞുതന്നത്'; ഇന്ദിര ഗാന്ധിയുടെ മറുപടി പാര്‍ലമെന്റില്‍ വിവരിച്ച് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി ബിജെപി
സവര്‍ക്കറെക്കുറിച്ച് ഇന്ദിര ഗാന്ധി പറഞ്ഞ മറുപടി പാര്‍ലമെന്റില്‍ വിവരിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഭരണഘടന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ സവര്‍ക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിപ്പിടിച്ചുള്ള പ്രസംഗത്തിനിടെ മനു സ്മൃതിയും ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍, സവര്‍ക്കറെയും ബി ജെ പിയെയും വിമര്‍ശിച്ചത്.
നവീന ഇന്ത്യയുടെ രേഖ ഭരണഘടനയാണെന്ന് ചൂണ്ടികാട്ടിയ രാഹുല്‍, ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പണ്ട് സവര്‍ക്കര്‍ പറഞ്ഞിരുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് വിമര്‍ശനം തുടങ്ങിയത്. കുട്ടിയായിരുന്നപ്പോള്‍ താന്‍ സവര്‍ക്കറെ കുറിച്ച് മുത്തശിയോട് ചോദിച്ചിട്ടുണ്ടന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വിവരിച്ചു. ബ്രീട്ടീഷുകാരോട് മാപ്പിരന്നയാളാണ് സവര്‍ക്കര്‍ എന്നാണ് ഇന്ദിര ഗാന്ധി തനിക്ക് പറഞ്ഞുതന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മഹാത്മാ ഗാന്ധിയുടെയും, നെഹ്രുവിന്റെയും, അംബേദ്കറിന്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്ന് ചൂണ്ടികാട്ടിയ രാഹുല്‍, മനു സ്മൃതിയാണ് ഇന്ത്യയുടെ ഔദ്യോഗിക രേഖയെന്നാണ് സവര്‍ക്കര്‍ വാദിച്ചിരുന്നതെന്നും അതാണ് ബി ജെ പി ഇന്നും കൊണ്ടുനടക്കുന്നതെന്നും പരിഹസിച്ചു. ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി ജെ പിയുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. യു പിയില്‍ ബിജെപി ഭരണമാണെന്നും അവിടെ മനുസ്മൃതിയാണ് പിന്തുടരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
അതേസമയം രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ വിമര്‍ശനം കാപട്യമെന്നാണ് ബി ജെ പി എം പി നിഷികാന്ത് ദുബൈ തിരിച്ചടിച്ചത്. ഇന്ദിര ഗാന്ധി സവര്‍ക്കര്‍ ട്രസ്റ്റിന് പണം നല്‍കിയിട്ടുണ്ടെന്നും ഇന്ദിര ഗാന്ധി വാര്‍ത്താവിതരണ മന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ സവര്‍ക്കറെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ടെന്നും നിഷികാന്ത് ദുബൈ ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധി മുത്തശിയോട് മാപ്പ് പറയണമെന്നും നിഷികാന്ത് ദുബൈ ആവശ്യപ്പെട്ടു. നേരത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അനുരാഗ് താക്കൂറും രം?ഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഭരണഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് അനുരാഗ് താക്കൂര്‍ പറഞ്ഞത്.