- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപില്‍ ബി ജെ പി അദ്ധ്യക്ഷനായി കാസ്മി കോയ തുടരും; കാസ്മി കോയക്ക് തുണയായത് പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം
കവരത്തി : പാര്‍ട്ടിയില്‍ ഉടലെടുത്ത കലഹങ്ങളെ അതിജീവിച്ച് കെ.എന്‍ കാസ്മി കോയ പാര്‍ട്ടി അദ്ധ്യക്ഷനായി തുടരും. ദേശീയ നിരീക്ഷകരുടെ സാനിധ്യത്തില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കൗണ്‍സിലിലാണ് കാസ്മി കോയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചത്. യുവമോര്‍ച്ച മുന്‍ അദ്ധ്യക്ഷന്‍ മഹദ ഹുസൈന്‍ പാര്‍ട്ടി വിട്ട് പോയതും മഹദയ്ക്കായും അഡ്മിനിസ്‌ട്രേഷനെതിരെയും പാര്‍ട്ടിയുടെ മീഡിയാ കണ്‍വീനര്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതും ബിജെപിയില്‍ വലിയ ചര്‍ച്ചയായിരുന്നു.
മീഡിയാ കണ്‍വീനറുടെ ചുമതല ഷംസുദീന് നല്‍കി ഒറ്റുകാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന സന്ദേശം നല്‍കാന്‍ കാസ്മി കോയക്ക് കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും കൊച്ചിയില്‍ വീട്ട് വേലക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആള്‍ എങ്ങനെ ദ്വീപിലെ ബിജെപി പരിപാടിക്കെത്തി എന്നതിലും കൊച്ചിയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്ത് മാധ്യമ പ്രവര്‍ത്തകനായി ആഘോഷം നടത്തിയതിലും വിശദീകരണം നല്‍കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കുടുംബ വാഴ്ചയും കൊച്ചിയിലെ അധികാര കേന്ദ്രങ്ങളും ഇനി ഉണ്ടാകില്ലെന്ന നിലപാടാണ് കാസ്മി കോയ സ്വീകരിക്കുന്നതെങ്കില്‍ അത് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍ . അതേസമയം പാര്‍ട്ടിക്കും അഡ്മിനിസ്‌ട്രേഷനുമെതിരായ വാര്‍ത്തകള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോകുന്ന അവസ്ഥ ഒഴിവാക്കണമെന്നാണ് നേതാക്കളുടെ നിലപാട് . പാര്‍ട്ടിക്കെതിരായ വാര്‍ത്തകള്‍ നല്‍കിയ ഭാരവാഹിയെ തെളിവടക്കം പിടികൂടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മീഡിയ കണ്‍വീനര്‍ ചുമതലയേറ്റതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിയിലെ വിവരങ്ങള്‍ ചോര്‍ത്തുന്നവരില്‍ നിന്ന് അകലം പാലിക്കാന്‍ പ്രസിഡന്റിന് കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍ . പാര്‍ട്ടിയെ ചതിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പ്രസിഡന്റ് തയ്യാറാകണമെന്നും കുടുംബ വാഴ്ച്ചയെന്ന പേര് ദോഷം ഇനി വേണ്ടെന്നും നേതാക്കള്‍ അഭിപ്രായപെടുന്നു