കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുര്‍ഷിദാബാദിൽ ഉണ്ടായ അക്രമസംഭവങ്ങളിലെ ഗൂഢാലോചനക്കാരെ ഉടനെ തുറന്നുകാട്ടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. അക്രമത്തിന് പിന്നില്‍ പുറത്തുള്ളവരാണെന്ന് മമത ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. മെയ് ആദ്യവാരം പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് മമത പറയുന്നു.

മമതയുടെ വാക്കുകൾ ഇങ്ങനെ...

'അക്രമം ദൗർഭാഗ്യകരമായിപ്പോയി. ഞങ്ങൾക്ക് കലാപം വേണ്ട. പുറത്തുനിന്നുള്ളവരാണ് അത് ആസൂത്രണം ചെയ്തത്, പക്ഷേ ഞങ്ങൾ അവരെയും അവരുടെ ഗൂഢാലോചനയെയും തുറന്നുകാട്ടും''- മമത പറഞ്ഞു. "അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ഞാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

'ബംഗ്ലാർ ബാരി' പദ്ധതി പ്രകാരം അവരുടെ വീടുകളും ഞങ്ങൾ പുനർനിർമിക്കും. മെയ് ആദ്യ ആഴ്ച അവിടെ പോയി സ്ഥിതിഗതികൾ വിലയിരുത്തും'. മമത വ്യക്തമാക്കി.