അഹമ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖം മിനുക്കാന്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി ബിജെപി നേതൃത്വം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ചു. മുഖ്യമന്ത്രി ഇവരുടെ രാജി സ്വീകരിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഇന്ന് വൈകുന്നേരം ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രിയെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരില്‍ ഹര്‍ഷ് സംഘവിയും ഋഷികേഷ് പട്ടേലും മാത്രമേ പുതിയ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ സാദ്ധ്യതയുള്ളൂ. പുതിയ മന്ത്രിസഭയില്‍ പത്ത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. 23 മുതല്‍ 23 വരെ അംഗങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് വിവരം.

പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ള മന്ത്രിമാരില്‍ പകുതിയോളം പേരെ മാറ്റുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. നിലവിലെ ഗുജറാത്ത് മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 17 മന്ത്രിമാരാണുള്ളത്. ഇവരില്‍ എട്ട് പേര്‍ക്ക് ക്യാബിനെറ്റ് പദവിയുണ്ട്. എട്ട് സഹമന്ത്രിമാരും സംസ്ഥാനത്തുണ്ട്.

വെള്ളിയാഴ്ച രാവിലെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്. പത്ത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഗുജറാത്തില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ളവരില്‍ പകുതിയിലേറെപ്പേരേയും മാറ്റി നിയമിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.

പുതിയ മന്ത്രിസഭ വെള്ളിയാഴ്ച രാവിലെ 11.30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെയും സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ മുഖ്യമന്ത്രി അടക്കം 17 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്. എട്ടുപേര്‍ ക്യാബിനറ്റ് പദവിയുള്ളവരും എട്ടുപേര്‍ സഹമന്ത്രിമാരുമായിരുന്നു. 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍ ഉള്ളത്. വ്യവസ്ഥകള്‍ പ്രകാരം 27 മന്ത്രിമാര്‍വരെ ആകാം.

സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഘടനാപരമായ മാറ്റങ്ങളിലൊന്നാണ് മന്ത്രിസഭ പുനഃസംഘടന, ആം ആദ്മി പാര്‍ട്ടി പോലുള്ള പാര്‍ട്ടികളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും ഗുജറാത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും മാറിക്കൊണ്ടിരിക്കുന്ന വോട്ടര്‍ ചലനാത്മകതയും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനാണ് ബിജെപി നീക്കം. ഒബിസി, പട്ടീദാര്‍, സൗരാഷ്ട്ര മേഖല പ്രാതിനിധ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് തങ്ങളുടെ ശക്തികേന്ദ്രം ഏകീകരിക്കാനും പ്രകടനം മെച്ചപ്പെടുത്താനും ഭരണത്തില്‍ ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കാനും ബിജെപി ലക്ഷ്യമിടുന്നു.