ഡൽഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിൽ പരസ്പ്പരം വാക്ക് പ്പോര് തുടങ്ങി . കോൺഗ്രസും എഎപിയും പരസ്പരം മത്സരിച്ചതിനെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള കടന്നാക്രമിച്ചു.

'നിങ്ങൾ തമ്മിൽ വഴക്കിടുന്നത് തുടരുക' എന്നാണ് ഒമർ അബ്ദുള്ള തുറന്നടിച്ചിരിക്കുന്നത്. പല സീറ്റുകളിലും കോൺഗ്രസ് പിടിച്ച വോട്ട് ആം ആദ്മി പാർട്ടി സ്ഥാനാർഥികൾക്ക് തിരിച്ചടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം, എഎപിയും കെജ്‍രിവാളിനെയും വിമർശിച്ച് അണ്ണാ ഹസാരെയും രംഗത്തെത്തി. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം. കെജ്‍രിവാൾ പണം കണ്ട് മതി മറന്നെന്നും മദ്യത്തിൽ മാത്രമായി ശ്രദ്ധയെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. തന്‍റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ വിമർശിക്കുകയും ചെയ്തു.