ന്യൂഡല്‍ഹി: അടുത്തകാലത്തായി പ്രതിപക്ഷ പാര്‍ലമെന്റില്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് പ്രതിഷേധങ്ങള്‍ പതിവായി സംഘടിപ്പിക്കുന്നത്. ഇതിനിടെ ഭരണഘടന കൈയിലെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഭരണഘടനയുടെ ആമുഖം വായിക്കുന്ന ക്യാമ്പയിന്‍ രാജ്യവ്യാപകമായി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 2024ലെ അവസാന എപ്പിസോഡിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് വഴികാട്ടിയാണെന്നും പൗരന്മാരിലേക്ക് ഭരണഘടനയെ കൂടുതല്‍ അടുപ്പിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരി 26ന് നമ്മുടെ ഭരണഘടന അതിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണെന്നും ഭരണഘടന നമുക്ക് വഴികാട്ടുന്ന വെളിച്ചമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

പൗരന്മാരെ ഭരണഘടനയുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക വെബ്‌സൈറ്റിലൂടെ ഭരണഘടനയുടെ ആമുഖം വായിക്കുന്ന വീഡിയോ നിങ്ങള്‍ക്ക് അപ്ലോഡ് ചെയ്യാം. വിവിധ ഭാഷകളില്‍ ഭരണഘടന വായിക്കാനും ഭരണഘടനയെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും കഴിയും. മന്‍ കി ബാത്ത് കേള്‍ക്കുന്നവരും സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികളും തീര്‍ച്ചയായും വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതിന്റെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിക്കുന്നെന്നു മോദി പറഞ്ഞു.

Constitution75.com എന്ന വെബ്‌സൈറ്റും ഒരുക്കും. ഭരണഘടനയുമായി ച കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യം. കുംഭമേളയുടെ ഒരുക്കങ്ങളെ കുറിച്ചും മഹത്വത്തെക്കുറിച്ചും പറഞ്ഞായിരുന്നു 2024ലെ അവസാനത്തെ മന്‍കി ബാത്ത് തുടങ്ങിയത്. കല കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മന്‍ കി ബാത്തിലെ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തി. തമിഴ് ഭാഷയുടെ മഹത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.