- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തെറ്റുകൾ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണ്'; പോഡ്‌കാസ്റ്റിൽ അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ട്രെയിലർ കാണാം
ന്യൂഡൽഹി: പോഡ്‌കാസ്റ്റ് അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിന്റെ പീപ്പിൾ ബൈ ഡബ്ല്യുടിഎഫ് പരമ്പരയിലൂടെയാണ് പ്രധാനമന്ത്രിയുടെ പോഡ്കാസ്റ്റ് അരങ്ങേറ്റം. തെറ്റുകൾ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണെന്ന് പോഡ് കാസ്റ്റിന് മുൻപ് പുറത്തുവിട്ട രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ പറയുന്നു.
പോഡ്‌കാസ്റ്റിന്റെ തുടക്കത്തിൽ തന്നെ പരിപാടി ഹോസ്റ്റ് ചെയ്ത നിഖിൽ കാമത്ത് തമാശയായി തന്റെ 'മോശം ഹിന്ദി' യെ കുറിച്ച് പരാമർശിച്ചിരുന്നു. തന്റെ ഹിന്ദി നല്ലതല്ലെങ്കിൽ ദയവായി ക്ഷമിക്കണം. താൻ ദക്ഷിണേന്ത്യക്കാരനാണ്, കൂടുതലും വളർന്നത് ബാംഗ്ലൂരിലാണ്. അമ്മയുടെ നഗരം മൈസൂരുവാണ്, അവിടെ ആളുകൾ കൂടുതലും കന്നഡ സംസാരിക്കുന്നു. അച്ഛൻ മംഗലാപുരത്തിനടുത്തായിരുന്നു. സ്കൂളിൽ താൻ ഹിന്ദി പഠിച്ചുവെന്നും പക്ഷേ ഹിന്ദി ഭാഷയിൽ അത്ര പ്രാവീണ്യമില്ലെന്നും കാമത്ത് പ്രധാനമന്ത്രി മോദിയോട് പറഞ്ഞു. എന്നാൽ അത് ഒരുമിച്ച് കൈകാര്യം ചെയ്യാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ദക്ഷിണേഷ്യൻ മധ്യവർഗ കുടുംബത്തിൽ വളർന്ന തനിക്ക് രാഷ്ട്രീയം വൃത്തിക്കെട്ട കളിയാണെന്നാണ് കേൾക്കാനായിട്ടുള്ളത്. ഈ ഒരു വിശ്വാസം ജനങ്ങളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ഇങ്ങനെ ചിന്തിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന കാമത്തിന്റെ ചോദ്യത്തിന് 'നിങ്ങൾ പറഞ്ഞത് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, നമ്മൾ ഈ സംഭാഷണം നടത്തില്ലായിരുന്നല്ലോ' എന്നാണ് പ്രധാനമന്ത്രി നൽകിയ മറുപടി.
രണ്ട് മണിക്കൂർ നീണ്ടുനിന്ന പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി തന്റെ ബാല്യകാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ, നയരൂപീകരണം തുടങ്ങി നിരവധി സംഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. പോഡ്കാസ്റ്റ് റിലീസ് തിയതി വ്യക്തമാക്കിയിട്ടില്ല.