- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ജോഡോ യാത്രയോടെ രാഹുൽ ഗാന്ധി അടിമുടി മാറി; ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിന് ഒരുങ്ങി കോൺഗ്രസ്; പോർബന്ദറിൽ നിന്ന് തുടക്കം അസമിലേക്ക് രാഹുലിന്റെ അടുത്തയാത്ര; മാർച്ചിൽ യാത്ര നടത്താൻ നീക്കം; പുതിയ രാഹുലിനെ ബിജെപി കൂടുതൽ ഭയക്കണോ?
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടിമുടി മാറിയിട്ടുണ്ട്. യാത്രയ്ക്ക് ശേഷം പുതിയൊരു ഇമേജിലാണ് രാഹുൽ. എന്നാൽ, യാത്രയുടെ തുടർച്ചയായി വീണ്ടും പൊതുമണ്ഡലത്തിൽ സജീവമാകാനാണ് രാഹുൽ ഒരുങ്ങുന്നത. ഭാരത് ജോഡോയുടെ രണ്ടാം പതിപ്പായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ പോർബന്ദറിൽനിന്ന് അസമിലേക്കു പദയാത്ര നടത്തുന്നതു കോൺഗ്രസിന്റെ പരിഗണനയിൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ മാസാവസാനം ഛത്തീസ്‌ഗഡിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഫെബ്രുവരി അവസാനത്തിൽ ഛത്തീസ്‌ഗഢിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോർബന്ദറിൽ നിന്നും മാർച്ചിൽ യാത്ര ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ തിയ്യതി തീരുമാനിച്ചിട്ടില്ല.ഭാരത് ജോഡോയുടെ സമാപന വേളയിൽ രണ്ടാം ഘട്ട യാത്രയെ പറ്റി രാഹുൽ ഗാന്ധി സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ നിന്നു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ പദയാത്ര വേണ്ടെന്നും മറ്റേതെങ്കിലും രീതിയിലുള്ള പ്രചാരണം മതിയെന്നുമാണ് പാർട്ടി അഭിപ്രായം.
മൺസൂണിന് ശേഷമോ വർഷാവസാനമോ യാത്ര നടക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈ മാസം അവസാനം പാർട്ടിയുടെ പ്ലീനറി സെഷൻ നടക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ യാത്രയിലൂടെ പാർട്ടി വിജയിച്ചു. പോർബന്ദറിൽ നിന്നും അസമിലേക്കുള്ള പദയാത്രയെ കുറിച്ച് നടക്കാനിരിക്കുന്ന സെഷനിൽ തീരുമാനമെടുക്കുമെന്നും മുതിർന്ന പാർട്ടി നേതാവ് അറിയിച്ചു.
അതേസമയം കാൽനട യാത്രയുടെ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. വർഷകാലത്തിന് ശേഷമോ വർഷാവസാനമോ യാത്ര നടക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടി അറിയിച്ചു. ഈ മാസം അവസാനം പാർട്ടിയുടെ പ്ലീനറി സെഷൻ നടക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ യാത്രയിലൂടെ പാർട്ടി വിജയിച്ചു. പോർബന്ദറിൽ നിന്നും അസമിലേക്കുള്ള പദയാത്രയെ കുറിച്ച് നടക്കാനിരിക്കുന്ന സെഷനിൽ തീരുമാനമെടുക്കുമെന്നും മുതിർന്ന പാർട്ടി നേതാവ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം അദാനി വിഷയം അടക്കം ഉയർത്തി രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടക്കുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുമെന്ന് രാഹുൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അദാനിക്ക് പിന്നിലുള്ള ശക്തിയെന്താണെന്ന് രാജ്യം അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അദാനിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാൻ മോദിജി പരമാവധി ശ്രമിക്കും. അതിനൊരു കാരണമുണ്ട്, അത് നിങ്ങൾക്കറിയാം. അദാനിയുമായി ബന്ധപ്പെട്ട് ചർച്ച നടക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, സത്യം പുറത്തുവരണം. കോടികളുടെ അഴിമതി പുറത്തുവരണം. അദാനിക്ക് പിന്നിലുള്ള ശക്തി എന്താണെന്ന് എല്ലാവരും അറിയണം' -രാഹുൽ ഗാന്ധി പറഞ്ഞു.
അദാനി വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തുന്നത് കേന്ദ്രം ഭയപ്പെടുന്നു. പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അദാനിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്