- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; സീറ്റ് നൽകാത്തതിൽ പ്രതിഷേധം; മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ രവി രാജ ബിജെപിയിൽ ചേർന്നു
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്സിന് കനത്ത തിരിച്ചടി. മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രവി രാജ ബി.ജെ.പിയിൽ ചേർന്നു. വ്യാഴാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ്, ബി.ജെ.പി മുംബൈ പ്രസിഡന്റ് ആശിഷ് ഷേലർ എന്നിവരുടെ സാന്നിധ്യത്തിലാണ് രവി രാജ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്.
പാർട്ടി ഒരിക്കലും തന്നെ അംഗീകരിച്ചിരുന്നില്ല, 44 വർഷം കോൺഗ്രസിനായി പ്രവർത്തിച്ചു എന്നിട്ടും അർഹമായ സ്ഥാനം ലഭിച്ചില്ലെന്നും രവി തേജ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണമെന്ന് അഭ്യർഥിച്ചപ്പോൾ ഒരു പരിഗണനയും നൽകിയില്ല. രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്തയാളെയാണ് താൻ ആവശ്യപ്പെട്ട സീറ്റിലേക്ക് കോൺഗ്രസ് പരിഗണിച്ചതെന്നും രവി രാജ ആരോപിച്ചു. അഞ്ചുതവണ കോർപറേറ്ററായി വിജയിച്ച തനിക്ക് മൽസാരിക്കാനുള്ള അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുതവണ കോർപറേറ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട് ഇദ്ദേഹം. രവി രാജ 1992ലാണ് കോർപറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്നുള്ള കാലയളവിലും പദവിയിൽ തുടർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കില്ലെന്ന് മനസിലായപ്പോൾ സമീപകാലത്ത് രവി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗണേഷ് കുമാർ യാദവിനെയാണ് സിയോൺ കോളിവാഡയിൽ നിന്ന് കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും യാദവ് പാർട്ടിയുടെ സ്ഥാനാർത്ഥി ആയിരുന്നെങ്കിലും ബിജെപിയുടെ തമിഴ് സെൽവനോട് 13,951 വോട്ടുകൾക്ക് പരാജയപ്പെട്ടു.