- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യത്ത് ജനസംഖ്യ കുറയുന്നത് സമൂഹത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും'; ഒരു കുടുംബത്തിൽ രണ്ടിലധികം കുട്ടികളാണ് വേണ്ടതെന്നും, സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ പ്രധാന ഘടകമാണെന്നും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യ കുറയുന്നത് സമൂഹത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ പ്രധാന ഘടകമാണെന്നും ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ താഴെ ആയാൽ സമൂഹം വംശ നാശത്തിലേക്ക് പോകുമെന്നും മോഹന്‍ ഭാഗവത് അഭിപ്രായറ്റപ്പെട്ടു. 'കാതാലെ കുൽ' സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഹന്‍ ഭാഗവത്.
രാജ്യത്ത് ജനസംഖ്യ കുറയുന്നത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ കുറവായാല്‍ ആ സമൂഹം തകര്‍ച്ചയിലേക്കെത്തും. രണ്ടിലധികം കുട്ടികളാണ് ഒരു കുടുംബത്തിൽ വേണ്ടതെന്നാണ് ജനസംഖ്യാ ശാസ്ത്രം പറയുന്നതെന്ന് ഭാഗവത് പറഞ്ഞു. ജനസംഖ്യ നിരക്ക് വര്‍ധിപ്പിക്കുന്നതോടൊപ്പം സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
നേരത്തെ നാഗ്പൂരില്‍ നടന്ന റാലിയില്‍ എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ ജനസംഖ്യ ഉറപ്പാക്കുന്ന പദ്ധതി രാജ്യത്തിന് അനിവാര്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. സമുദായങ്ങള്‍ തമ്മിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളെ ബാധിക്കുമെന്നും അത് അവഗണിക്കരുതെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.
അതേസമയം, 2021-ൽ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ടിഎഫ്ആർ 2.2 ൽ നിന്ന് 2 ആയി കുറഞ്ഞു, അതേസമയം ഗർഭനിരോധന വ്യാപന നിരക്ക് 54 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർദ്ധിച്ചിരുന്നു.