- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ അച്ഛൻ ബോംബിട്ടിട്ടുണ്ട്, പക്ഷെ അത് നിങ്ങൾ പറഞ്ഞ സ്ഥലത്തല്ല; മറിച്ച് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലായിരുന്നു; 1966 മാർച്ച് അഞ്ചിന് ബോംബിട്ടു എന്നതും തെറ്റാണ്, പിതാവ് 1966 ഒക്ടോബർ 29 നാണ് വ്യോമസേനയിൽ ചേർന്നത്; ബിജെപിയുടെ ആരോപണം തെളിവു സഹിതം പൊളിച്ചു സച്ചിൻ പൈലറ്റ്
ന്യൂഡൽഹി: മിസോറം തലസ്ഥാനമായ ഐസ്വാളിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ നേതൃത്വത്തിൽ ബോംബിട്ടിരുന്നുവെന്ന ബിജെപിയുടെ ആരോപണം തള്ളി കോൺഗ്രസ് നേതാവും മകനുമായ സച്ചിൻ പൈലറ്റ്. ബിജെപിയുടെ ആരോപണം തെളിവു സഹിതമാണ് സച്ചിൻ പൈലറ്റ് പൊളിച്ചത്. രേഖകൾ അടക്കം സച്ചിൻ പുറത്തുവിട്ടു.
1966 മാർച്ച് 5ന് ഐസ്വാളിൽ വ്യോമസേന പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ബോംബുകൾ ഇട്ടുവെന്നാണ് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ ട്വിറ്ററിൽ ( എക്സ്) ആരോപിച്ചത്. മാളവ്യയുടെ ഈ വാദം പൊളിച്ചുകൊണ്ടാണ് സച്ചിൻ പൈലറ്റ് രംഗത്തെത്തിയത്.
അമിത് മാളവ്യയുടെ ആരോപണങ്ങൾക്ക് മറുപടിയായി, താങ്കളുടെ പക്കലുള്ളത് തെറ്റായ വിവരങ്ങളും തീയതികളുമാണെന്ന് സച്ചിൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. 'വ്യോമസേനാ പൈലറ്റെന്ന നിലയിൽ എന്റെ അച്ഛൻ ബോംബുകൾ വർഷിച്ചിട്ടുണ്ട്. എന്നാൽ അത് മിസോറമിൽ അല്ല. മറിച്ച് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലായിരുന്നു.
മിസോറമിൽ 1966 മാർച്ച് അഞ്ചിന് ബോംബിട്ടു എന്നു പറയുന്നതും തെറ്റാണ്. എന്റെ പിതാവ് രാജേഷ് പൈലറ്റ് 1966 ഒക്ടോബർ 29 നാണ് വ്യോമസേനയിൽ ചേർന്നതെന്നും' സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റും സച്ചിൻ പൈലറ്റ് പുറത്തുവിട്ടു.
വടക്കുകിഴക്കൻ ഇന്ത്യയിലെ സ്വന്തം ജനങ്ങൾക്ക് മേൽ ബോംബ് വർഷിച്ച രാജേഷ് പൈലറ്റിനേയും സുരേഷ് കൽമാഡിയേയും, നന്ദി സൂചകമായി ഇന്ദിരാഗാന്ധി പിന്നീട് രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരികയും, കോൺഗ്രസ് ഇവരെ കേന്ദ്രമന്ത്രിമാരായി ആദരിക്കുകയും ചെയ്തുവെന്നാണ് അമിത് മാളവ്യ സമൂഹമാധ്യമക്കുറിപ്പിലൂടെ ആരോപിച്ചിരുന്നത്.
മാളവ്യയുടെ കള്ളം പൊളിച്ചു കൊണ്ടുള്ള സച്ചിന്റെ മറുപടി വന്നതോടെ ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുകയാണ്. 1966ൽ വ്യോമസേന മിസോറാമിൽ ബോംബിട്ടതിനെ രാഷ്ട്രീയമായി വളച്ചൊടിക്കുകയാണ് മോദിയെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിരയുടെ തീരുമാനത്തെ നേരത്തെ വിമർശിച്ചിരുന്നു.
മുൻ പ്രധാനമന്ത്രിമാരുടെ അന്നത്തെ തീരുമാനത്തിലെടുത്ത സാഹചര്യങ്ങൾ, ചർച്ചയിൽ ജയിക്കാനായി വളച്ചൊടിച്ചാണ് മോദി ഉപയോഗിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. നേരത്തെ ലോക്സഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് വന്നപ്പോൾ വ്യോമസേന ആക്രണം മിസോറാം ജനതയ്ക്ക് നേരെയുള്ള ആക്രമണമായി മോദി വിശേഷിപ്പിച്ചിരുന്നു. 1962ൽ ജവഹർലാൽ നെഹ്റുവിന്റെ തീരുമാനങ്ങളെ തുടർന്നാണ് വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളെ കോൺഗ്രസ് അവഗണിക്കാൻ തുടങ്ങിയതെന്നും മോദി ആരോപിച്ചിരുന്നു.




