- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ; അതിനുള്ള സ്വാതന്ത്ര്യം പാർട്ടി തന്നിട്ടുണ്ട്; ഗാന്ധിയുടെ കാലമൊക്കെ മാറി; ഖദർ വിവാദത്തിൽ പ്രതികരണവുമായി ഷമ മുഹമ്മദ്
ഡൽഹി: കോൺഗ്രസ് നേതാക്കൾ ഖദർ വേഷം ധരിക്കുന്നത് ഉപേക്ഷിക്കുന്നുവെന്ന വിവാദ ചർച്ചയിൽ പ്രതികരണവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്ത്. നേതാക്കൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെയെന്ന് ഷമ മുഹമ്മദ് പറഞ്ഞു. രാഹുൽ ഗാന്ധി ടി ഷർട്ടും, ഖദറും ധരിക്കാറുണ്ട്. വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം പാർട്ടി തന്നിട്ടുണ്ടെന്നും.
മഹാത്മ ഗാന്ധിയുടെ കാലമൊക്കെ കഴിഞ്ഞുവെന്നും ഷമ വ്യക്തമാക്കി. ഖകോൺഗ്രസ് നേതാക്കളുടെ ഖദർ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വരുന്നതിനിടെയാണ് ഷമ മുഹമ്മദ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
അതേസമയം, കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ മുതിർന്ന നേതാവ് അജയ് തറയിലാണ് രംഗത്ത് വന്നിരിക്കുന്നത്. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശിച്ചിരിക്കുന്നത്. ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താൻ വിമർശിച്ചത് എന്നും അജയ് തറയിൽ പ്രതികരിച്ചു.