- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബറി മസ്ജിദ് തകര്‍ത്തവരെ വാഴ്ത്തി ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ പത്രപരസ്യവും നേതാവിന്റെ പോസ്റ്റും; മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം വിട്ട് സമാജ് വാദി പാര്‍ട്ടി; എസ്പിയെ പ്രകോപിപ്പിച്ചത് ഉദ്ധവിന്റെ വിശ്വസ്തന് പോസ്റ്റിട്ടത്
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി പിന്മാറി
മുംബൈ: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി പിന്മാറി. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശമാണ് എസ്പിയെ ചൊടിപ്പിച്ചത്. മഹാരാഷ്ട്ര നിയമസഭയില്‍ സമാജ് വാദി പാര്‍ട്ടിക്ക് രണ്ട് എം എല്‍ എമാരുണ്ട്.
ബാബറി മസ്ജിദ് തകര്‍ന്നതിന്റെ 32 ാം വാര്‍ഷിക ദിനത്തില്‍ പള്ളിയുടെ ചിത്രം ഇട്ടുകൊണ്ട് 'ഇതുചെയ്തവരില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്ന ബാല്‍ താക്കറെയുടെ പഴയ പരാമര്‍ശവും ചേര്‍ത്ത് മിലിന്ദ് നര്‍വേക്കര്‍ എന്ന ശിവസേന നേതാവ് ഇട്ട പോസ്റ്റാണ് പ്രകോപനമായത്. നര്‍വേക്കറുടെ പോസ്റ്റില്‍ ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രപരസ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകര്‍ത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടര്‍ന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി അറിയിച്ചു.
ബാബറി മസ്ജിദ് തകര്‍ത്തവരെ അഭിനന്ദിച്ച് ശിവസേന (യുബിടി) പത്രത്തില്‍ പരസ്യം നല്‍കി. അദ്ദേഹത്തിന്റെ (ഉദ്ധവ് താക്കറെ) സഹായിയും മസ്ജിദ് തകര്‍ത്തതിനെ അഭിനന്ദിച്ച് എക്സില്‍ പോസ്റ്റ് ചെയ്തുവെന്ന് മഹാരാഷ്ട്ര എസ്പി മേധാവി അബു ആസ്മി പറഞ്ഞു. ഞങ്ങള്‍ എംവിഎ വിടുകയാണ്. അഖിലേഷ് യാദവുമായി സംസാരിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ആസ്മി പിടിഐയോട് പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ എംവിഎ സഖ്യത്തില്‍ കോണ്‍ഗ്രസ് 103 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 16 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 89 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ശിവസേന (യുബിടി) 20 സീറ്റുകളും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 87 സീറ്റില്‍ മത്സരിക്കുകയും 10 സീറ്റില്‍ വിജയിക്കുകയും ചെയ്തു. ഉദ്ധവ് താക്കറെയുടെ അടുത്തയാളാണ് മിലിന്ദ് നര്‍വേക്കര്‍
മഹാരഷ്ട്ര നിയമസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുതുതായി തിരഞ്ഞെടുപ്പെട്ട എം വി എ എംഎല്‍എമാര്‍ ബഹിഷ്‌കരിച്ചിരുന്നു. മഹായുതി സഖ്യത്തിന്റെ വിജയം ഇവിഎമ്മില്‍ കൃത്രിമം കാട്ടിയാണ് എന്നാരോപിച്ചാണ് എം വി എ ചടങ്ങ് ബഹിഷ്‌കരിച്ചത്.