- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്പോൾ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓർക്കാൻ സാധിക്കില്ലൈന്ന് വസ്തുത; തെന്നിന്ത്യയിലാകെ ഇപ്പോഴും ആരാധകരുള്ള മാണ്ഡ്യയിലെ സ്വതന്ത്ര എംപി ബിജെപിക്കാരിയാകുമോ? അംബരീഷിന്റെ ഭാര്യയെ കൂടെ കൂട്ടി കർണ്ണാടകയിലെ വൊക്കലിംഗക്കാരെ അടുപ്പിക്കാൻ ബിജെപി നീക്കം; സുമലത ബിജെപിക്കാരിയാകുമോ?
ബെംഗളൂരു: 1987ലാണ് തൂവാനത്തുമ്പികൾ സിനിമാസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളിൽ നിറഞ്ഞുനിന്നു. ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ കടന്നു പോകുന്ന മോഹൻലാലിന്റെ ജയകൃഷ്ണനും മഴയ്‌ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ഏറ്റവും അടുത്ത നമിഷത്തിൽ കണ്ടതുപോലെ നമ്മുടെ മുന്നിലുണ്ട്. എക്കാലത്തേയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്ലാര. ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്പോൾ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓർക്കാൻ സാധിക്കില്ലെന്ന് പറയുമ്പോൾ അത് സുമലത എന്ന അഭിനത്രിയുടെ അഭിനയമികവ് കൂടിയാണ്. അങ്ങനെ മഴയ്‌ക്കൊപ്പം വന്ന് മലയാളിയെ വിസ്മയിപ്പിച്ച ക്ലാര ഇന്ന് ലോക്‌സഭാ അംഗമാണ്. ഭർത്താവ് അംബരീക്ഷിന്റെ മരണത്തിന് ശേഷം കർണ്ണാകയിലെ കോൺഗ്രസിനെ ഞെട്ടിച്ച് സ്വന്ത്രയായി മത്സരിച്ച് ജയിച്ച എംപി. കർണ്ണാടകയിൽ നിരവധി ആരാധകരുണ്ട് സുമലതയ്ക്ക്. ഇതിനൊപ്പം സൂപ്പർതാരമായിരുന്ന അംബരീക്ഷിന് മരണ ശേഷവും ജന ഹൃദയങ്ങളിലാണ് സ്ഥാനം.
അതുകൊണ്ടാണ് പ്രമുഖ ചലച്ചിത്ര താരവും മാണ്ഡ്യയിൽനിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്നു കർണാടകയിൽ അഭ്യൂഹം കർണ്ണാടകയിൽ ചലനമാകുന്നത്. ബെംഗളൂരു-മൈസൂരു എക്സ്‌പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് 11നു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയിൽ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം, സുമലത ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. 2019ലും സുമതല ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അന്ന് ബിജെപി അവരെ പിന്തുണച്ചിരുന്നു. സുമതലയുടെ കോൺഗ്രസുമായുള്ള തെറ്റൽ ബിജെപിക്ക് അനുകൂലമായി മാറുകയും ചെയ്തു.
കർണ്ണാടകയിൽ രണ്ടു മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രബല സമുദായമായ വൊക്കലിംഗ വിഭാത്തെ കൂടെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണു വിലയിരുത്തൽ. വൊക്കലിംഗ സമുദായംഗമായ സുമതലയെ കൂടി പാർട്ടിയിലെത്തിച്ചാൽ തിരഞ്ഞെടുപ്പിൽ ജയ, പരാജയം നിർണയിക്കാൻ കഴിവുള്ള സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നു ബിജെപി കരുതുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുമലതയ്ക്കു മാണ്ഡ്യയിൽ സീറ്റ് ഉറപ്പുനൽകിയാണു ചർച്ചയെന്നാണു ബിജെപി പറയുന്നത്. സുമതലയോ അവരോട് അടുപ്പമുള്ളവരോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്രത്തിൽ വീണ്ടും ബിജെപി അധികാരത്തിൽ എത്തിയാൽ സുമലതയെ കേന്ദ്ര മന്ത്രിയുമാക്കും.
ബിജെപിയിൽ ചേരുന്ന റിപ്പോർട്ടുകളെ കുറിച്ച് പ്രതികരിക്കാൻ സുമലത തയാറായില്ലെങ്കിലും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന എം.എ.മദൻകുമാർ അഭ്യൂഹം തള്ളി. ഇതു വെറും പ്രചാരണം മാത്രമാണെന്നും വലിയ നേതാക്കന്മാർ മാണ്ഡ്യ സന്ദർശിക്കുമ്പോഴൊക്കെ സുമലതയുടെ ബിജെപി പ്രവേശന കഥകൾ വ്യാപകമായി പ്രചരിക്കാറുണ്ടെന്നും മദൻകുമാർ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാണ്ഡ്യയിലെത്തിയപ്പോഴും സമാന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, എല്ലാ പാർട്ടികളോടും തുല്യഅകലം പാലിക്കുന്ന നിലവിലെ രീതി തന്നെയാകും നടി പിന്തുടരുകയെന്ന് മദൻകുമാർ വ്യക്തമാക്കി.
എന്നാൽ സുമലത ബിജെപിയിൽ ചേർന്നേക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണു ബിജെപിക്കാരും പറയുന്നു. എന്ന്, എപ്പോൾ, എവിടെ വച്ചാകും പാർട്ടി പ്രവേശനം എന്നതു സംബന്ധിച്ചു ബിജെപി നേതാക്കന്മാർക്കും വ്യക്തയില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നയിക്കുന്ന വിജയ സങ്കൽപ രഥയാത്ര ബുധനാഴ്ച ചാമരാജ് നഗറിലെ മാലേ മഹാദേശ്വരത്തുനിന്നു തുടങ്ങിയിട്ടുണ്ട്. 'രഥം' ഉരുണ്ട് മാണ്ഡ്യ കടക്കുമ്പോൾ ഇതുസംബന്ധിച്ചു തീരുമാനമുണ്ടായേക്കുമെന്നാണു ബിജെപി കേന്ദ്രങ്ങൾ പറയുന്നത്.
ബെംഗളൂരു മൈസൂരു പത്തുവരി എക്സ്‌പ്രസ് ഹൈവേയുടെ ഉദ്ഘാടന വേദിയായി നേരത്തേ നിശ്ചയിച്ചിരുന്നത് ബെംഗളൂരുവിനു സമീപമുള്ള ബിഡദിയായിരുന്നു. എന്നാൽ അവസാന നിമിഷം ഇതു മാണ്ഡ്യയിലേക്കു മാറ്റി. ഇതിന് കാരണം സുമലതയെ ബിജെപിയുമായി അടുപ്പിക്കലാണെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ