- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ശരദ് പവാറിന് തിരിച്ചടിയായി സുപ്രീംകോടതി വിധി; എൻ.സി.പിയുടെ ‘ക്ലോക്ക്’ ചിഹ്നം അജിത് പവാർ പക്ഷത്തിനു തന്നെ
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻ.സി.പി നേതാവ് ശരദ് പവാറിന് തിരിച്ചടി. എൻ.സി.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘ക്ലോക്ക്’ ചിഹ്നം തെരഞ്ഞെടുപ്പ് കമീഷൻ നേരത്തേ നിർദേശിച്ചതു പ്രകാരം അജിത് പവാർ പക്ഷത്തിനു തന്നെ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വിധി. കമീഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് ശരദ് പവാർ പക്ഷം നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ നാലിന് കേസ് വീണ്ടും പരിഗണിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, "നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ" എന്ന പേരിനൊപ്പം "തുർഹ" വീശുന്ന മനുഷ്യൻ്റെ ചിഹ്നവും ഉപയോഗിക്കുന്നതിന് ശരദ് പവാർ വിഭാഗത്തിന് സുപ്രീം കോടതി അനുമതി നൽകി. എന്നാൽ, ശരദ് പവാറിൻ്റെ പേരും ചിത്രങ്ങളും അജിത് പവാർ വിഭാഗത്തിന് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
നേരത്തെ, പാർട്ടി പിളർന്നതിനെ തുടർന്ന് ഈ വർഷം ആദ്യം അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള പക്ഷത്തിന് എൻസിപിയുടെ "ക്ലോക്ക്" ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു. 2023-ൽ അജിത് പവാർ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ ചേർന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അജിത് പവാർ ഗ്രൂപ്പാണ് ഔദ്യോഗിക പക്ഷമെന്ന് ഗവർണർ രാഹുൽ നർവേക്കർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ക്ലോക്ക് ചിഹ്നം അനുവദിച്ചത്. ഇത് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന വാദവുമായി ശരദ് പവാർ കോടതിയിലെത്തിയെങ്കിലും അനുകൂല വിധി നേടാനായില്ല.