- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു; ഹരിയാനയില്‍ വോട്ടുകള്‍ ഭിന്നിപ്പിച്ചു കോണ്‍ഗ്രസിന്റെ വിജയത്തിന് തുരങ്കം വെച്ചു; ആരോപണവുമായി സ്വാതി മലിവാള്‍
ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി വിമത നേതാവ് സ്വാതി മലിവാള്‍ രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു എന്ന ആരോപണവുമായാണ് സ്വാതി രംഗത്തുവന്നത്. ആപ്പ് വഞ്ചിക്കുകയും ഹരിയാനയില്‍ വോട്ടുകള്‍ ഭിന്നിപ്പിച്ച് കോണ്‍ഗ്രസിന്റെ വിജയത്തിന് തുരങ്കം വെച്ചെന്നും സ്വാതി മലിവാള്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യത്തെയാണ് ആം ആദ്മി പാര്‍ട്ടി വഞ്ചിച്ചത്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി ഹരിയാനയില്‍ മത്സരിച്ചത്. ഞാന്‍ ബി.ജെ.പി ഏജന്റ് ആണെന്നാണ് അവര്‍ കുറ്റപ്പെടുത്തിയത്. ഇന്ന് അവര്‍ തന്നെ ഇന്‍ഡ്യ സഖ്യത്തെ ഒറ്റിക്കൊടുക്കുകയും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ചെയ്യുന്നു
ഹരിയാനയില്‍ എക്സിറ്റ് പോളുകള്‍ തെറ്റിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്. 90 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബി.ജെ.പി - 48, കോണ്‍ഗ്രസ് - 36, മറ്റുള്ളവര്‍ -ആറ് എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനിന്നതെങ്കില്‍ പിന്നീട് ബി.ജെ.പി തിരിച്ചുകയറുകയായിരുന്നു.