- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം; 16 മുന്‍സിപ്പാലിറ്റികളില്‍ 24 ഇടത്ത് കോണ്‍ഗ്രസും ആറിടത്ത് ബിആര്‍എസും മുന്നേറുന്നു; ഒരിടത്തും നേട്ടമില്ലാതെ ബി.ജെ.പി
തെലങ്കാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം

ഹൈദരാബാദ്: തെലങ്കാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ നിലവില്‍ പുറത്തുവന്ന ഫലങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 116 മുന്‍സിപ്പാലിറ്റികളില്‍ 24 ഇടത്ത് കോണ്‍ഗ്രസും ആറിടത്ത് ബി.ആര്‍.എസുമാണ് മുന്നേറുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അടിത്തറ വര്‍ധിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വ്യക്തമാക്കുന്നത്.
ബി.ജെ.പിക്ക് ഒരിടത്തും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 1615 വാര്‍ഡുകളില്‍ 876 വാര്‍ഡുകളില്‍ മുന്നേറി കോണ്‍ഗ്രസ് മികച്ച നേട്ടം സ്വന്തമാക്കി. ബി.ആര്‍.എസ് 462 വാര്‍ഡുകളില്‍ മുന്നേറുമ്പോള്‍ ബി.ജെ.പി നേട്ടം 138 വാര്‍ഡുകളില്‍ ഒതുങ്ങി. മറ്റുള്ള പാര്‍ട്ടികളാണ് 139 വാര്‍ഡുകളില്‍ മുന്നേറുന്നത്. തെലങ്കാനയിലെ 116 മുന്‍സിപ്പാലിറ്റികളിലേക്ക് ഏഴ് മുന്‍സിപ്പില്‍ കോര്‍പ്പറേഷനുകളിലേക്കുമുള്ള വോട്ടെടുപ്പ് ബുധനാഴ്ചയാണ് നടന്നത്.
സംസ്ഥാന നിയമസഭയിലെ ആധിപത്യം നിലനിര്‍ത്തുകയാണ് തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് തേരോട്ടത്തില്‍ തളര്‍ന്ന ബി.ആര്‍.എസ് സംസ്ഥാനത്ത് തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങുന്ന ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി തെലങ്കാനയില്‍ സ്വാധീനമുറപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.


