- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''രാജ്യത്തിന് പിതാക്കന്മാരില്ല, മക്കള്‍ മാത്രമേയുള്ളൂ''; മഹാത്മാഗാന്ധിയെ പരിഹസിക്കുന്ന പോസ്റ്റുമായി കങ്കണ റണൗത്; പ്രസ്താവന തള്ളി ബിജെപി
ദില്ലി: പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി നടിയും ബിജെപി എംപിയുമായ കങ്കണ റണൗത്. രാഷ്ട്രപിതാവെന്ന മഹാത്മാഗാന്ധിയുടെ പദവിയെ പരിഹസിക്കുന്ന രീതിക്കുള്ള സോഷ്യൽ മീഡിയ പോസ്റ്റുമായി കങ്കണ രംഗത്തെത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന പോസ്റ്റിലാണ് ഗാന്ധിയെ അപഹസിച്ചത്. നേരത്തെ, കർഷക സമര നിയമങ്ങളെ അനുകൂലിച്ച് നൽകിയ പ്രസ്താവനയുടെ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുന്നെയാണ് കങ്കണ വീണ്ടും ചർച്ചകളിൽ നിറയുന്നത്.
രാജ്യത്തിന് പിതാക്കന്മാരില്ലെന്നും മക്കള്‍ മാത്രമേയുള്ളൂവെന്നും, ഭാരത മാത അനുഗ്രഹിച്ചവരാണ് ഇന്ത്യയുടെ മക്കളെന്നും കങ്കണ പോസ്റ്റിൽ കുറിച്ചു. ഗാന്ധി ജയന്തി ദിനത്തിലായിരുന്നു പോസ്റ്റ്.
പരാമര്‍ശത്തെ ബിജെപി തന്നെ തള്ളിപ്പറഞ്ഞു. ലാൽ ബഹാദൂർ ശാസ്ത്രിയെ മഹാത്മാഗാന്ധിയുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പരാമർശത്തെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത രൂക്ഷമായി വിമര്‍ശിച്ചു. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് കങ്കണ മോശം പരാമര്‍ശം നടത്തിയത്.
ചെറിയ രാഷ്ട്രീയ കാലയളവിൽ തന്നെ കങ്കണ ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത് ശീലമാക്കിയെന്നും, ഇത്തരം പ്രസ്താവനകൾ പാർട്ടിയെ തന്നെയാണ് ബാധിക്കുന്നതെന്നും ബിജെപി നേതാവ് മനോരഞ്ജൻ കാലിയയും വിമർശിച്ചു.