- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകരം വെയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വം; ചിലർക്ക് അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ അലർജി; അംബേദ്കർ, അംബേദ്കർ, എന്ന നാമം നമുക്ക് ജപിച്ചുകൊണ്ടേയിരിക്കാം..; അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ടിവികെ നേതാവ് വിജയ്
ചെന്നൈ: അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിന് പിന്നാലെ രാജ്യം മുഴുവൻ ഇപ്പോൾ പ്രതിഷേധം ഇരമ്പുകയാണ്. ഇപ്പോഴിതാ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ) നേതാവും പ്രസിഡന്റുമായ വിജയ് രംഗത്ത്. സോഷ്യൽ മീഡിയ പ്ലേറ്റ്ഫോം ആയ എക്സിലൂടെയാണ് വിജയ് രൂക്ഷ വിമർശനം നടത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ,
ചില വ്യക്തികൾക്ക് അംബേദ്കര്‍ എന്ന പേരിനോട് അലർജിയുണ്ടാകാം എന്നായിരുന്നു എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് വിമർശിച്ചു. 'പകരം വെയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വമാണ് അംബേദകറിന്റേത്. അദ്ദേഹത്തിന്റെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണ്.
സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണ് അംബേദ്കറെന്നും വിജയ് പോസ്റ്റിലൂടെ പറയുന്നു. 'അംബേദ്കർ, അംബേദ്കർ, അംബേദ്കർ, എന്ന അദ്ദേഹത്തിന്റെ നാമം നമുക്ക് സന്തോഷത്തോടെ ജപിച്ചുകൊണ്ടേയിരിക്കാം'- ടിവികെ പ്രസിഡൻ്റ് പറഞ്ഞു.
വടക്കൻ തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന പാർട്ടിയുടെ ആദ്യ റാലിയിൽ, ടിവികെയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളിൽ ഒരാളായി അംബേദ്കറെ വിജയ് പരാമർശിച്ചിരുന്നു. ദലിത് വോട്ടർമാരെ കൂടി ലക്ഷ്യമിട്ടാണ് വിജയ് തന്റെ പാര്‍ട്ടി ചലിപ്പിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം ദളിതരാണ്.
അതേസമയം, ഡിസംബർ 17ന് രാജ്യസഭയിൽ അമിത് ഷാ നടത്തിയ പരാമർശത്തെ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാർട്ടികളും അപലപിച്ച് രംഗത്തെത്തി.