- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന് രാജ്യവ്യാപക കാമ്പയിന് ആരംഭിക്കും; ഭരണഘടനാ വാര്‍ഷിക ദിനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രഖ്യാപനം
ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന് രാജ്യവ്യാപക കാമ്പയിന് ആരംഭിക്കും
ന്യൂഡല്‍ഹി: വരും തിരഞ്ഞെടുപ്പുകളില്‍ ഇ.വി.എം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടു വരണമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ വാര്‍ഷിക ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ്)-എന്‍.സി.പി(ശരത്പവാര്‍) പക്ഷം നേതൃത്വം നല്‍കുന്ന മഹാവിഘാസ് അഘാഡി സഖ്യത്തെ സമ്പൂര്‍ണമായി തകര്‍ത്ത് ബി.ജെ.പി-ശിവസേന(ഷിന്ദേ)-എന്‍.സി.പി(അജിത് പവാര്‍) സഖ്യം നേതൃത്വം നല്‍കുന്ന മാഹായുതി സഖ്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇ.വി.എം തിരിമറി ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്.
തിരഞ്ഞെടുപ്പ് തോല്‍ക്കുമ്പോള്‍ ഇ.വി.എം. തകരാറിലാവുകയും ജയിക്കുമ്പോള്‍ അങ്ങനെയല്ലാതായി മാറുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇ.വി.എം. ഒഴിവാക്കി ബാലറ്റ് പേപ്പര്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ചോദ്യം.