- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കിയില്ലെങ്കില്‍ പിഎഫ് വായ്പ അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍ നിബന്ധന; പ്രതിപക്ഷ സംഘടനകള്‍ സമരത്തിന്
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സാലറി ചലഞ്ച് പ്രതിപക്ഷ സംഘടനകള്‍ ബഹിഷ്‌കരിച്ചതോടെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു. പകുതിയോളം ജീവനക്കാര്‍ ഇനിയും സമ്മതപത്രം നല്‍കിയിട്ടില്ല.ശനിയാഴ്ച വരെയാണ് സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാനുള്ള സമയപരിധി. ജീവനക്കാരുമായി സമവായത്തിന് തയ്യാറാകാതെ പുതിയ നിബന്ധനകള്‍ വയ്ക്കുകയാണ് സര്‍ക്കാര്‍. സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് പുതിയ ഇണ്ടാസ്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്‌റ്റ്വെയറില്‍ ശനിയാഴ്ച മുതല്‍ ഇത് നടപ്പാക്കാനുള്ള തിരുത്തല്‍ വരുത്തി. മുഖ്യമന്ത്രിയുടെ […]
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സാലറി ചലഞ്ച് പ്രതിപക്ഷ സംഘടനകള്‍ ബഹിഷ്‌കരിച്ചതോടെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു. പകുതിയോളം ജീവനക്കാര്‍ ഇനിയും സമ്മതപത്രം നല്‍കിയിട്ടില്ല.ശനിയാഴ്ച വരെയാണ് സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാനുള്ള സമയപരിധി. ജീവനക്കാരുമായി സമവായത്തിന് തയ്യാറാകാതെ പുതിയ നിബന്ധനകള്‍ വയ്ക്കുകയാണ് സര്‍ക്കാര്‍.
സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് പുതിയ ഇണ്ടാസ്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്‌റ്റ്വെയറില്‍ ശനിയാഴ്ച മുതല്‍ ഇത് നടപ്പാക്കാനുള്ള തിരുത്തല്‍ വരുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പരിഗണിക്കില്ലെന്നാണ് മുന്നറിയിപ്പ്.
സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്, പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ തീരുമാനം. അഞ്ചുദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചെന്ന പേരില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്നത്. എന്നാല്‍, അഞ്ചുദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. അഞ്ചുദിവസത്തില്‍ കുറവ് ശമ്പളം സംഭാവന ചെയ്യാന്‍ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷം സാലറി ചലഞ്ച് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
അതിനിടെ, സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് സര്‍ക്കുലര്‍ പുറത്തിറങ്ങി. അഞ്ചുദിവസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്ന് സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കും. നിശ്ചിത സമയത്തിനുള്ളില്‍ സമ്മതപത്രം നല്‍കിയില്ലെങ്കിലും സമ്മതം നല്‍കിയതായി കണക്കാക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
സമ്മത പത്രം നല്‍കിയാലേ ഈ മാസം മുതല്‍ ശമ്പളം പിടിക്കാനുള്ള ക്രമീകരണം നടത്താന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു. എന്നാല്‍, യുഡിഎഫ് മാത്രമല്ല, ബിജെപി അനുകൂല സര്‍വീസ് സംഘടനകളും സാലറി ചലഞ്ചിനോട് മുഖം തിരിച്ച് നിസ്സഹകരണത്തിലാണ്. ഇഷ്ടമുള്ളത് നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷ സംഘടനകളുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ല. എന്‍ജിഒ യൂണിയന്‍ അടക്കമുളള സിപിഎം അനുകൂല സംഘടനകള്‍ എല്ലാവരും സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം തുടരുകയാണ്.
എന്തുവന്നാലും സമ്മതപത്രം നല്‍കേണ്ടതില്ലെന്നാണ് എന്‍ജിഒ അസോസിയേഷന്റെ തീരുമാനം. ജീവനക്കാര്‍ക്ക് കഴിയുന്നത് ദുരിതാശ്വാസ നിധിക്ക് നേരിട്ട് നല്‍കുമെന്നും ദുരിതബാധിതര്‍ക്കായി അഞ്ചുവീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ബിജെപി അനുകൂല സംഘടനമകളുടെ പൊതുവേദിയായ ഫെറ്റോയും സാലറി ചലഞ്ചിനോട് സഹകരിക്കില്ല. ഓഗസ്റ്റിലെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കാനുള്ള നീക്കവുമായി ധനവകുപ്പ് മുന്നോട്ടുനീങ്ങുമ്പോള്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുകയാണ്.