- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശിക്കെതിരെ സിപിഎം അന്വേഷണം വരും; പി ജയരാജനും എംവി ഗോവിന്ദനും ഒരുമിക്കും; അന്‍വറില്‍ പിണറായിയെ കുടുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം സജീവം
തിരുവനന്തപുരം: സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ അന്‍വറിന്റെ ആരോപണത്തില്‍ സിപിഎം അന്വേഷണം. പി. ശശിക്കെതിരേ അന്വേഷണത്തിനൊരുങ്ങുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആരോപണ വിധേയരായവരെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പരിശോധിച്ച് പാര്‍ട്ടി അച്ചടക്ക നടപടി എടുക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 'സമാന്തര അധികാരകേന്ദ്ര'മായി ശശി മാറുന്നുവെന്ന തോന്നില്‍ സിപിഎമ്മിലെ വലിയൊരു വിഭാഗത്തിനുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് ശശിയെ മാറ്റാനുള്ളനീക്കവും ഊര്‍ജിതം. ഈയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗവും മുഖ്യമന്ത്രിയുടെ നിലപാടുമൊക്കെ ഇതില്‍ നിര്‍ണായകമാവും. പോലീസിനെക്കുറിച്ച് […]
തിരുവനന്തപുരം: സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ അന്‍വറിന്റെ ആരോപണത്തില്‍ സിപിഎം അന്വേഷണം. പി. ശശിക്കെതിരേ അന്വേഷണത്തിനൊരുങ്ങുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആരോപണ വിധേയരായവരെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പരിശോധിച്ച് പാര്‍ട്ടി അച്ചടക്ക നടപടി എടുക്കാനാണ് നീക്കം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ 'സമാന്തര അധികാരകേന്ദ്ര'മായി ശശി മാറുന്നുവെന്ന തോന്നില്‍ സിപിഎമ്മിലെ വലിയൊരു വിഭാഗത്തിനുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് ശശിയെ മാറ്റാനുള്ളനീക്കവും ഊര്‍ജിതം. ഈയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗവും മുഖ്യമന്ത്രിയുടെ നിലപാടുമൊക്കെ ഇതില്‍ നിര്‍ണായകമാവും. പോലീസിനെക്കുറിച്ച് പാര്‍ട്ടിയിലുള്ള വിമര്‍ശനവും വികാരവുമാണ് അന്‍വറിലൂടെ പുറത്തുവന്നതെന്ന ചര്‍ച്ചയും സജീവം. അടുത്ത പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ എംവി ഗോവിന്ദനും കുറച്ചു പിബി അംഗങ്ങളും മുഖ്യമന്ത്രിയുടെ നിലപാടുകളെ ചോദ്യം ചെയ്‌തേയ്ക്കും. ആരോപണ വിധേയനായ എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റണമെന്നും ആവശ്യപ്പെടും. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങി കഴിഞ്ഞു. അതിനിടെയാണ് സിപിഎമ്മില്‍ നിര്‍ണ്ണായക നീക്കങ്ങള്‍.
പാര്‍ട്ടി പിന്തുണയുള്ള എം.എല്‍.എ. ഉന്നയിച്ച ആരോപണമായതിനാല്‍ നിഷേധിക്കാനുമാവില്ല. അതിനാല്‍, പി. ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് പിന്‍വലിച്ച് അഗ്നിശുദ്ധി വരുത്താനുള്ള ആലോചനയിലാണ് സി.പി.എം. മുഖ്യമന്ത്രിയുടെ നിലപാട് എന്തായാലും അത് അംഗീകരിക്കില്ല. ഇത് മനസ്സിലാക്കിയാണ് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്. ഈ റിപ്പോര്‍ട്ട് അതിനിര്‍ണ്ണായകമാകും. അന്‍വറിന്റെ ആരോപണങ്ങളില്‍ തെളിവു കിട്ടിയാല്‍ കാര്യങ്ങള്‍ മാറി മറിയും. എന്നാല്‍ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം വേറൊരു തലത്തിലാകും. ശശിയ്‌ക്കെതിരെ നടപടികളും വരും.
ഉയര്‍ന്നുവന്ന എല്ലാപ്രശ്നങ്ങളും ഗൗരവത്തോടെയെടുത്ത്, പരിശോധിച്ച് നിലപാടെടുക്കുമെന്നാണ് അന്‍വറിന്റെ തുറന്നുപറച്ചിലുകളെക്കുറിച്ച് തിങ്കളാഴ്ച എം.വി. ഗോവിന്ദന്റെ മറുപടി.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിക്കാനുള്ള നിര്‍ദേശംവന്ന സംസ്ഥാനകമ്മിറ്റിയില്‍ പി. ജയരാജന്‍ ചോദ്യംചെയ്തിരുന്നു. നിയമനം ശ്രദ്ധയോടെവേണമെന്നും തീരുമാനമെടുക്കുമ്പോള്‍ തെറ്റ് ആവര്‍ത്തിക്കരുതെന്നുമായിരുന്നു ജയരാജന്‍ അന്നു പറഞ്ഞത്. ഈ സാഹചര്യത്തില്‍ പി ജയരാജന്റെ തുടര്‍ നടപടികളും ശ്രദ്ധേയമാണ്.
അധോലോകമായി ചിത്രീകരിക്കപ്പെടുന്ന പോലീസ് ലോബിയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുള്ള കൂട്ടുകെട്ടില്‍ സി.പി.ഐ.ക്കും അതൃപ്തിയുണ്ട്. ഇടതു മുന്നണിയോഗത്തിലും ഇത് അവതരിപ്പിക്കും. ഇക്കാര്യം എം.വി. ഗോവിന്ദനുമായി സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുമെന്നും സൂചനയുണ്ട്.