ഫോഗട്ടിനായി 70 ലക്ഷം ചെലവഴിച്ചതായി മന്ത്രി; ബിജെപി നേതാക്കളുടെ സ്വകാര്യ സ്വത്തില്‍ നിന്നല്ലെന്ന് ഷാഫിയുടെ മറുപടി; സമരത്തെ പരാമര്‍ശിച്ച് എം പി
ന്യൂഡല്‍ഹി: വിനേഷ് ഫോഗാട്ടിനായി ചെലവഴിച്ച തുക പാര്‍ലിമെന്റില്‍ പരാമര്‍ശിച്ച് കേന്ദ്ര കായികമന്ത്രി.ഒളിമ്പിക്സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തവെയായിരുന്നു താരത്തിനുവേണ്ടി ചെലവാക്കിയ തുക മന്ത്രി എടുത്തുപറഞ്ഞത്.ഇതിനെതിരെയാണ് പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.പി. രംഗത്ത് വന്നത്.ബി.ജെ.പി. നേതാക്കളുടെ സ്വകാര്യ സ്വത്തില്‍നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചതെന്ന് ഷാഫി ലോക്സഭയില്‍ പറഞ്ഞു. ഫോഗട്ടിനുവേണ്ടി 70,45,775 രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.പിന്നാലെയാണ് ഷാഫി മറുപടിയുമായി വന്നത്.'ലോകം മുഴുവന്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍, ഫോഗട്ടിന്റെ പരിശീലനത്തിനുവേണ്ടി ചെലവഴിച്ച തുക സര്‍ക്കാര്‍ പരാമര്‍ശിച്ചത് ശരിയായില്ല. […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: വിനേഷ് ഫോഗാട്ടിനായി ചെലവഴിച്ച തുക പാര്‍ലിമെന്റില്‍ പരാമര്‍ശിച്ച് കേന്ദ്ര കായികമന്ത്രി.ഒളിമ്പിക്സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തവെയായിരുന്നു താരത്തിനുവേണ്ടി ചെലവാക്കിയ തുക മന്ത്രി എടുത്തുപറഞ്ഞത്.ഇതിനെതിരെയാണ് പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.പി. രംഗത്ത് വന്നത്.ബി.ജെ.പി. നേതാക്കളുടെ സ്വകാര്യ സ്വത്തില്‍നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചതെന്ന് ഷാഫി ലോക്സഭയില്‍ പറഞ്ഞു.
ഫോഗട്ടിനുവേണ്ടി 70,45,775 രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.പിന്നാലെയാണ് ഷാഫി മറുപടിയുമായി വന്നത്.'ലോകം മുഴുവന്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍, ഫോഗട്ടിന്റെ പരിശീലനത്തിനുവേണ്ടി ചെലവഴിച്ച തുക സര്‍ക്കാര്‍ പരാമര്‍ശിച്ചത് ശരിയായില്ല. ഫോഗട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതായിരുന്നു നമ്മുടെ കടമ, അവര്‍ക്ക് വേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്കുപറയുകയല്ല. പരിശീലനത്തിനുവേണ്ടി എത്രരൂപ എവിടെ ചെലവഴിച്ചു എന്ന് പ്രഖ്യാപിക്കാനുള്ള ദിവസമായിരുന്നില്ല, ഇന്ന്', ഷാഫി വ്യക്തമാക്കി.
40 ദിവസം തെരുവില്‍ ഉറങ്ങി ഗുസ്തി ഫെഡറേഷനെതിരെ സമരം നയിച്ചതും പോലീസ് ലാത്തി ചാര്‍ജ് ഏറ്റുവാങ്ങിയതും ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയതടക്കം ഷാഫി സഭയില്‍ എടുത്തു പറഞ്ഞു. ഫോഗട്ടിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ഇപ്പോള്‍ ചെയ്യേണ്ടിയിരുന്നത്.അല്ലാതെ കഴിഞ്ഞ ഒരുവര്‍ഷമായി ഫെഡറേഷന് ചെയ്യുന്നത് ആവര്‍ത്തിക്കുകയല്ല.പാരീസില്‍ സ്വര്‍ണ്ണമോ വെള്ളിയോ അയോഗ്യതയോ ആവട്ടെ, വിനേഷ് ഫോഗട്ട് ഇന്ത്യയുടെ സുവര്‍ണ്ണ പുത്രിയാണെന്നും ഷാഫി വിശദീകരിച്ചു.