- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയില്‍; ഘട്ടം ഘട്ടമായി ഓരോ സംസ്ഥാനങ്ങള്‍ക്ക് എയിംസ് നല്‍കുന്നുവെന്ന് ജെ.പി. നഡ്ഡ രാജ്യസഭയില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. ഘട്ടം ഘട്ടമായി ഓരോ സംസ്ഥാനങ്ങള്‍ക്ക് എയിംസ് നല്‍കിവരുന്നുന്നുണ്ടെന്നും നഡ്ഡ പറഞ്ഞു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാല്‍ എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. […]
ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. ഘട്ടം ഘട്ടമായി ഓരോ സംസ്ഥാനങ്ങള്‍ക്ക് എയിംസ് നല്‍കിവരുന്നുന്നുണ്ടെന്നും നഡ്ഡ പറഞ്ഞു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാല്‍ എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചത് മാതൃകാപരമായ നേട്ടമാണെന്നും കേരളം എയിംസ് അര്‍ഹിക്കുന്നുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.
തുടര്‍ന്നാണ് എയിംസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതില്‍ ഒരു സംസ്ഥാനമാണെന്നും ജെ.പി. നഡ്ഡ രാജ്യസഭയില്‍ അറിയിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബഹളം വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കാന്‍ കഴിഞ്ഞ ദിവസം അദ്ദേഹം തയാറായിരുന്നില്ല.
അതേസമയം കേരളത്തിന് എയിംസ് ആവശ്യപ്പെട്ട് കേരള എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുമ്പില്‍ രാവിലെ പ്രതിഷേധിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ലോക്‌സഭ, രാജ്യസഭ എം.പിമാരാണ് പാര്‍ലമെന്റ് കവാടത്തില്‍ മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ എയിംസിനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നില്ല.
കേരളത്തില്‍ എയിംസ് അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനമാണ്. തിരുവനന്തപുരം കാട്ടാക്കട, എറണാകുളത്ത് നാലിടങ്ങളുമാണ് കേരളം മുന്നോട്ടുവച്ചത്. എന്നാല്‍, കേരളത്തിന്റെ ശിപാര്‍ശകളൊന്നും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രസഹമന്ത്രി പര്‍വിന്‍ പവാര്‍ പാര്‍ലമെന്റ് അറിയിച്ചത്. കിനാലൂരില്‍ 150 ഏക്കര്‍ സ്ഥലമാണ് എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. സമീപത്തായി 40.6 ഹെക്ടര്‍ ഭൂമികൂടി ഏറ്റെടുക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.