- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരര്‍ പഹല്‍ഗാം കൂട്ടക്കുരുതിയില്‍ പങ്കെടുത്തവരെന്ന് എങ്ങനെ സ്ഥിരീകരിച്ചു? പാക്കിസ്ഥാന്‍ വോട്ടര്‍ ഐഡിക്കും, പാക് മെയ്ഡ് ചോക്കളേറ്റുകള്‍ക്കും പുറമേ ഭീകരരെ തിരിച്ചറിഞ്ഞത് അവരുടെ തോക്കുകളുടെ ഫോറന്‍സിക് പരിശോധന വഴി; പാക് പങ്കിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തിന് ആവോളം കാട്ടി കൊടുത്ത് അമിത്ഷാ
പ്രതിപക്ഷത്തിന് തെളിവുകള്‍ കാട്ടി കൊടുത്ത് അമിത്ഷാ
ന്യൂഡല്‍ഹി: ശ്രീനഗറില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട പാക്കിസ്ഥാനികളെന്നതിന് തെളിവുണ്ടെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത്ഷാ. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
സൈന്യം, സിആര്‍പിഎഫ്, ജമ്മു-കശ്മീര്‍ പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനില്‍( ഓപ്പറേഷന്‍ മഹാദേവ്) കൊല്ലപ്പെട്ടത് സുലൈമാന്‍, അഫ്ഗാനി, ജിബ്രാന്‍ എന്നീ മൂന്ന് തീവ്രവാദികളാണ്. അക്കൂട്ടത്തില്‍, സുലൈമാന്‍ ലഷ്‌കറി തോയിബയുടെ മുന്തിയ കമാന്‍ഡറാണ്. ഇയാള്‍ 26 പേരെ കൂട്ടക്കുരുതി നടത്തിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരനാണെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് തെളിവുകിട്ടി. അഫ്ഗാനും, ജിബ്രാനും എ പട്ടികയിലുള്ള ഭീകരരാണ്.
' ബൈസരണ്‍ താഴ് വരയില്‍ നമ്മുടെ പൗരന്മാരെ കൂട്ടക്കൊല ചെയ്ത ഭീകരരുടെ കൂട്ടത്തില്‍ ഈ മൂന്നുപേരും ഉണ്ടായിരുന്നുവെന്ന് പാര്‍ലമെന്റിനെയും രാജ്യത്തെയും ഞാന്‍ അറിയിക്കുന്നു.' പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം താന്‍ ശ്രീനഗറില്‍ എത്തിയെന്നും അന്നുരാത്രിയും പിറ്റേന്നും സുരക്ഷാ യോഗം ചേര്‍ന്നെന്നും അമിത്ഷാ പറഞ്ഞു. ഭീകരര്‍ പാക്കിസ്ഥാനിലേക്ക് കടക്കുന്നില്ലെന്ന് തങ്ങള്‍ ഉറപ്പാക്കി.
മെയ് 22 ന് ശ്രീനഗറിന് അടുത്ത ദച്ചിഗാമില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം കിട്ടി. ഐബിയും സൈന്യയും പ്രത്യേക ഉപകരണങ്ങള്‍ വഴി ഭീകരരുടെ ആശയവിനിമയം പിടിച്ചെടുത്തു. ജൂലൈ 22 ന് ഭീകരരുടെ സാന്നിധ്യം മേഖലയില്‍ സ്ഥിരീരകരിച്ചു. തുടര്‍ന്നാണ് സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. നമ്മുടെ നിരപരാധികളായ ജനങ്ങളെ കൊന്നവരെ ഞങ്ങള്‍ വകവരുത്തി, അമിത് ഷാ പറഞ്ഞു.
ഇവരാണ് അവരെന്ന് എങ്ങനെ തിരിച്ചറിഞ്ഞു?
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കിയവരെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത് അന്ന് പിടികൂടിയവരാണ്, ഷാ വിശദീകരിച്ചു. അതുകൂടാതെ, പഹല്‍ഗാമിലെ ആക്രമണ സ്ഥലത്ത് നിന്ന് വീണ്ടെടുത്ത ബുള്ളറ്റ് ഷെല്ലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ' ഈ മൂന്നുഭീകരരും കൊല്ലപ്പെട്ട ശേഷം അവരുടെ റൈഫിളുകള്‍ പിടിച്ചെടുത്തു. ഒരെണ്ണം എം 9 ഉം, മറ്റു രണ്ടെണ്ണം ഏകെ 47 നും ആയിരുന്നു. ഛണ്ഡിഗഢിലെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് റൈഫിളുകള്‍ വിമാനത്തില്‍ കയറ്റി അയച്ചു. ഈ റൈഫിളുകള്‍ നിറയൊഴിച്ച് കാലിയായ ഷെല്ലുകള്‍ പഹല്‍ഗാമിലേതുമായി ഒത്തുനോക്കി. ഈ മൂന്നുറൈഫിളുകളും പഹല്‍ഗാമില്‍ നിരപരാധികളായ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചവയാണെന്ന് വ്യക്തമായി'- ബിജെപി എംപിമാരുടെ ആരവത്തിനിടെ അമിത്ഷാ പറഞ്ഞു. ' സംശയത്തിന്റെ ഒരുകാര്യവുമില്ല. എന്റെ കയ്യില്‍ ബാലിസ്റ്റിക് റിപ്പോര്‍ട്ടുണ്ട്. ആറ് ശാസ്ത്രജ്ഞര്‍ അത് പരിശോധിച്ച് സ്ഥിരീകരിച്ചതാണ്. പഹല്‍ഗാമില്‍ നിറയൊഴിച്ച വെടിയുണ്ടകളും, ശ്രീഗഗറില്‍ ഭീകരര്‍ നിറയൊഴിച്ച തോക്കുകളിലെ വെടിയുണ്ടകളും 100 ശതമാനം ചേരുന്നവയാണെന്ന് വീഡിയോ കാള്‍ വഴി അവര്‍ എന്നോട് വ്യക്തമാക്കിഠ, ഷാ പറഞ്ഞു.
ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്ന് വന്നതിന് തെളിവ് എന്തെന്ന് ചോദിച്ച പി ചിദംബരത്തോട് എനിക്ക് പറയാനുള്ളത് ഈ മൂന്നുഭീകരരും പാക്കിസ്ഥാനികള്‍ ആണെന്ന് തെളിവുണ്ടെന്നാണ്. മൂന്നില്‍, രണ്ടുപേര്‍ക്ക് പാക്കിസ്ഥാന്‍ വോട്ടര്‍ നമ്പരുകള്‍ ഉണ്ട്.
പാക്കിസ്ഥാനില്‍ നിര്‍മ്മിച്ച ചോക്കളേറ്റുകള്‍ അവരില്‍ നിന്ന് കണ്ടെടുത്തു, അമിത്ഷാ പ്രതിപക്ഷ ബഹളത്തിനിടെ പറഞ്ഞു.