നിങ്ങളുടെ സംസാരരീതി ശരിയല്ല എന്ന് ജയ ബച്ചന്; സെലിബ്രിറ്റിയാണെങ്കിലും സഭയില്‍ മര്യാദ പാലിക്കണമെന്ന് ജഗദീപ് ധന്‍കര്‍; രാജ്യസഭയില്‍ വാക്പോര്
ന്യൂഡല്‍ഹി: രാജ്യസഭാ ചെയര്മാന് ജഗദീപ് ധന്‍കറും അഭിനേത്രിയും രാഷ്ട്രീയ നേതാവുമായ ജയ ബച്ചനും തമ്മില്‍ രാജ്യസഭയില്‍ നടന്ന വാക്പോര് ഏറ്റുപിടിച്ച് പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ സംസാരിക്കാന്‍ ക്ഷണിക്കുന്നതിനിടെ ഉപരാഷ്ട്രപതി ജയ ബച്ചനെ 'ജയ അമിതാഭ് ബച്ചന്' എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. ജഗദീപ് ധന്‍കര്‍ സ്വീകാര്യമല്ലാത്ത സ്വരത്തില്‍ സംസാരിച്ചുവെന്നാണ് ജയ ബച്ചന്റെ ആരോപണം. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ രാജ്യസഭ ചെയര്മാന് ജഗദീപ് ധന്‍കറിനെതിരെ ഇമ്പീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: രാജ്യസഭാ ചെയര്മാന് ജഗദീപ് ധന്‍കറും അഭിനേത്രിയും രാഷ്ട്രീയ നേതാവുമായ ജയ ബച്ചനും തമ്മില്‍ രാജ്യസഭയില്‍ നടന്ന വാക്പോര് ഏറ്റുപിടിച്ച് പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ സംസാരിക്കാന്‍ ക്ഷണിക്കുന്നതിനിടെ ഉപരാഷ്ട്രപതി ജയ ബച്ചനെ 'ജയ അമിതാഭ് ബച്ചന്' എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. ജഗദീപ് ധന്‍കര്‍ സ്വീകാര്യമല്ലാത്ത സ്വരത്തില്‍ സംസാരിച്ചുവെന്നാണ് ജയ ബച്ചന്റെ ആരോപണം.
ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ രാജ്യസഭ ചെയര്മാന് ജഗദീപ് ധന്‍കറിനെതിരെ ഇമ്പീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. ജഗദീപ് ധന്‍കര്‍ ജയ ബച്ചനെ അധിക്ഷേപിച്ചെന്നാണ് ആരോപണം. ധന്‍കര്‍ അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്ന് ജയ ബച്ചന് ആരോപിച്ചു. സഭാധ്യക്ഷന് മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഞാനൊരു കലാകാരിയാണ്. ഒരാളുടെ ശരീരഭാഷയും ഭാവങ്ങളും എനിക്ക് മനസ്സിലാകും. ജഗദീപ് ധന്‍കര്‍ തന്നോട് സ്വീകാര്യമല്ലാത്ത സ്വരത്തിലാണ് സംസാരിച്ചത്. അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനാണ്. പക്ഷേ അദ്ദേഹത്തിന്റെ ടോണ്‍ എനിക്ക് അസ്വീകാര്യമാണെന്നും ജയ ബച്ചന് പറഞ്ഞു. മാത്രമല്ല ജഗദീപ് ധന്‍കര്‍ മാപ്പ് പറയണമെന്നും ജയ ബച്ചന് ആവശ്യപ്പെട്ടു.
നിസാര കാര്യത്തിന് ജയ ബച്ചന് ഇങ്ങനെ പെരുമാറേണ്ട കാര്യമില്ലെന്നും സെലിബ്രിറ്റിയാണെങ്കിലും ഔചിത്യ ബോധത്തോടെ പെരുമാറണമെന്നും ജഗദീപ് ധന്‍കര്‍ പ്രതികരിച്ചു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളും ജയ ബച്ചനൊപ്പം പ്രതിഷേധിച്ചതോടെ അദ്ദേഹത്തിന് ശാന്തത നഷ്ടപ്പെട്ടു. നിങ്ങള്‍ മാത്രം പ്രശസ്തി ഉണ്ടാക്കുന്നു എന്ന ധാരണ ഒരിക്കലും ഉണ്ടാകരുത്. പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ധന്‍ഖര്‍ പ്രതികരിച്ചു.
ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന് തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുടര്‍ച്ചയായി അവസരം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ നേതാക്കളും ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തി.
രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെ ജെ.പി. നഡ്ഡ പ്രമേയവുമായി രംഗത്തെത്തി. ധന്‍കറിനെതിരെയുള്ള ജയ ബച്ചന്റെ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി. അധ്യക്ഷന്‍ കൂടിയായ രാജ്യസഭാംഗം പ്രമേയം അവതരിപ്പിച്ചത്. അതേസമയം, രാജ്യസഭയില്‍ ഉപരാഷ്ട്രപതിക്കെതിരെ ഇംപീച്ച്മെന്റിനുള്ള ശ്രമവും പ്രതിപക്ഷം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.