- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
'കറുപ്പണിഞ്ഞ' പ്രതിഷേധ ചൂടിൽ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ രേഖകൾ കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എൻ പ്രതാപനും; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിജ്ഞാപനം വലിച്ചെറിഞ്ഞത് സ്പീക്കറുടെ ഡയസിലേക്ക്; പെരുമാറ്റം അതിരുവിട്ടതോടെ ഇരുവരെയും സസ്പെൻഡ് ചെയ്തേക്കും; പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോകസ്ഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം എംപിമാരായ ഹൈബി ഈഡനും, ടി എൻ പ്രതാപനും കീറിയെറിഞ്ഞത് വിവാദമാകുന്നു. ലോക്സഭയിൽ പ്രതിഷേധത്തിനിടെയായിരുന്നു ഇരുവരും വിജ്ഞാപനം കീറിക്കളഞ്ഞത്. ഇരുവരെയും സ്പീക്കർ സസ്പെൻഡ് ചെയ്തേക്കും.
ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാൻ പാർലമെന്ററി കാര്യ മന്ത്രി പ്രമേയം അവതരിപ്പിക്കണം. എംപിമാരുടെ പെരുമാറ്റം സഭയുടെ അന്തസ്സിന് നിരക്കുന്നത് അല്ലെന്നും, ചട്ടവിരുദ്ധമെന്നും കാട്ടിയുള്ള പ്രമേയം പാസായാൽ, നടപടി വരാം. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി സൂചനയില്ല. എന്നാൽ, ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന് സ്പീക്കറുടെ ഓഫീസ് വിലയിരുത്തുന്നതായി അറിയുന്നു.
അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് എതിരെയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്രതിപക്ഷ എംപിമാർ കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാർലമെന്റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിർത്തിവച്ചു. പാർലമെന്റിന് മുന്നിൽ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാർച്ച് നടത്തും. രാവിലെ ചേർന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.
അതിനിടെ, ജനപ്രതിനിധികളെ ശിക്ഷിച്ചാലുടൻ സഭയിലെ അംഗത്വം റദ്ദാക്കാൻ പാടില്ലെന്നു ആവശ്യപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കും. രണ്ട് വർഷമോ അതിലധികമോ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അപ്പീൽ നൽകാനുള്ള സാവകാശം ജനപ്രതിനിധിക്ക് നൽകണമെന്നാണ് ഹർജിയിലെ ആ
മറുനാടന് മലയാളി ബ്യൂറോ