- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ജെ പി നദ്ദാജി കൈകള്‍ തിരുമ്മുന്നുണ്ടായിരുന്നു; മോദിജി അദ്ദേഹത്തെ നോക്കിയ ഉടന്‍ നദ്ദാജി ശ്രദ്ധയോടെ കേട്ടിരിക്കുന്നതായി ഭാവിച്ചു; പീയൂഷ് ഗോയല്‍ ജി ഉറക്കത്തിലേക്ക് വീഴുകയായിരുന്നു: പ്രധാനമന്ത്രിയുടെ 110 മിനിറ്റ് നീണ്ട പ്രസംഗം ശരിക്കും തന്നെ ബോറടിപ്പിച്ചെന്ന് പ്രിയങ്ക
പ്രധാനമന്ത്രിയുടെ 110 മിനിറ്റ് നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചെന്ന് പ്രിയങ്ക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭയിലെ 110 മിനിറ്റ് നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചെന്ന് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. പുതിയതോ ക്രിയാത്മകമായതോ ആയ ഒന്നും പറഞ്ഞില്ലെന്നും പ്രിയങ്ക മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സ്‌കൂളില്‍ കണക്കിന്റെ ഇരട്ട പീരിയഡില്‍ ഇരിക്കുന്നതുപോലെയായിരുന്നു.
' പുതുതായി ഒന്നും പ്രധാനമന്ത്രി സംസാരിച്ചില്ല. അദ്ദേഹം ഞങ്ങളെ ബോറടിപ്പിച്ചു. പതിറ്റാണ്ടുകള്‍ പുറകിലേക്ക് അതെന്നെ നയിച്ചു കണക്കിന്റെ ഇരട്ട ക്ലാസില്‍ ഇരിക്കുന്ന പോലെയുണ്ടായിരുന്നു. ജെ പി നദ്ദജി കൈകള്‍ തിരുമ്മുണ്ടായിരുന്നു, പക്ഷേ മോദിജി അദ്ദേഹത്തെ നോക്കിയ ഉടന്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടിരിക്കുന്നതായി ഭാവിച്ചു. അമിത് ഷാ തലയില്‍ കൈവച്ചിരിക്കുകയായിരുന്നു. പീയൂഷ് ഗോയല്‍ ജി ഉറക്കത്തിലേക്ക് വീഴുകയായിരുന്നു. ഇത് എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. പ്രധാനമന്ത്രി പുതുതായി എന്തെങ്കിലും നല്ലത് പറയുമെന്നാണ് ഞാന്‍ കരുതിയത്', പ്രിയങ്ക പറഞ്ഞു. പൊള്ളയായ 11 വാഗ്ദാനങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ അദാനിയെ കുറിച്ച് ഒരു സംവാദമെങ്കിലും പ്രധാനമന്ത്രി നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ലോക്‌സഭയില്‍ ഭരണഘടന ചര്‍ച്ചക്ക് തുടക്കമിട്ട് കേന്ദ്രമന്ത്രി രാജനാഥ് സിങ് നടത്തിയ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കന്നി പ്രസംഗത്തില്‍ ചുട്ട മറുപടിയാണ് പ്രിയങ്ക ഗാന്ധി നല്‍കിയത്. പ്രജകളുടെ സ്ഥിതിയറിയാന്‍ വേഷം മാറി നടന്ന രാജാവിന്റെ കഥ കുട്ടിക്കാലത്ത് കേട്ടത് പറഞ്ഞ പ്രിയങ്ക ഇന്നത്തെ രാജാവും വേഷം മാറുന്നുണ്ടെന്ന് പറഞ്ഞു.