- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
അഞ്ച് വർഷത്തിനുള്ളിൽ 20 ദശലക്ഷം വീടുകൾ; ഭവന പദ്ധതിക്കായി 80,671കോടി രൂപ
ന്യൂഡൽഹി: വമ്പൻ പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ വൻ പ്രഖ്യാപനങ്ങൾ ഇല്ലാതിരുന്നത് രാമക്ഷേത്രമാകും ബിജെപിയുടെ മുഖ്യതെരഞ്ഞെടുപ്പു ആയുധമെന്ന് വ്യക്തമാക്കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാൽ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഇതിൽ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയെ (ഭവന പദ്ധതി) കുറിച്ചു ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
വാടക വീടുകളിലോ ചേരികളിലോ അനധികൃത കോളനികളിലോ താമസിക്കുന്ന മദ്ധ്യവർഗത്തിലെ അർഹരായ വിഭാഗത്തിന് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതാണ് ഈ പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിക്ക് കീഴിൽ 30 ദശലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. 2024-25 വർഷത്തേക്കുള്ള പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 79,590 കോടി രൂപയിൽ നിന്ന് 80,671കോടി രൂപയായി സർക്കാർ വർദ്ധിപ്പിച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു.
അതേസമയം, ഒരു കോടി വീടുകൾക്ക് സോളാർ പാനൽ വച്ച് നൽകുന്ന 'പ്രധാനമന്ത്രി സൂര്യോദയ യോജന' പദ്ധതിയും ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഉപയോക്തക്കൾക്ക് പ്രതിവർഷം 15000-18000രൂപ വരെ വൈദ്യുതി ബില്ലിൽ ലാഭിക്കാൻ കഴിയുമെന്നാണ് വിവരം. ഈ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു.വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനൽ വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ഒരു വലിയ ക്യാമ്പയിൻ ആരംഭിക്കുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിലൂടെ 300 യൂണിറ്റ് വൈദ്യുതി ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഒരു കോടിയിൽ കൂടുതൽ വീടുകൾക്ക് സോളാർ സ്ഥാപിക്കാനാണ് പദ്ധതി. വൈദ്യുതി ബില്ല് കുറയ്ക്കുന്നതിന് ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരും ഇടത്തരം കുടുംബങ്ങൾക്കും വേണ്ടിയാണ് ഈ പദ്ധതി.
കോവിഡ് വെല്ലുവിളികൾക്കിടയിലും പി.എം. ആവാസ് യോജനയിലൂടെ മൂന്നുകോടി വീടുകൾ നിർമ്മിച്ചുനൽകി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ രണ്ടുകോടി വീടുകൾ കൂടി നിർമ്മിച്ചുനൽകും. അടുത്ത അഞ്ചുവർഷം അഭൂതപൂർവമായ വികസനത്തിന്റെ വർഷങ്ങളായിരിക്കുമെന്നും 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
14.13 ലക്ഷം കോടി കേന്ദ്രം കടമെടുക്കും
അടുത്ത സാമ്പത്തിക വർഷം റവന്യൂ കമ്മി നികത്താൻ കേന്ദ്ര സർക്കാർ 14.13 ലക്ഷം കോടി രൂപ കടമെടുക്കും. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. കഴിഞ്ഞ സാമ്പത്തികക വർഷം 15.43 ലക്ഷം കോടി രൂപയാണ് സർക്കാർ കടമെടുത്തത്. എക്കാലത്തെയും ഉയർന്ന തുകയാണിത്. ബോണ്ടുകൾ വഴിയായിരിക്കും വിപണിയിൽനിന്നു സർക്കാർ വായ്പയെടുക്കുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നികുതി വരുമാനത്തിന്റെ വർധനയാണ് വരുംവർഷം കടമെടുപ്പു ലക്ഷ്യം കുറയാൻ കാരണം.
സംസ്ഥാനങ്ങൾ 50 വർഷ കാലാവധിയിൽ 75,000 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വികസനവും വളർച്ചയും ലക്ഷ്യമിട്ടുള്ള വികസിത് ഭാരത് കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. വായ്പാ തുക 50 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും. 1.3 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരുന്നത്.
40,000 കോച്ചുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക്
റെയിൽവേ, വ്യോമയാന മേഖലകളിൽ വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. തരംഗമായ പുതിയ ട്രെയിൻ സർവീസ് വന്ദേഭാരതിന്റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിൻ കോച്ചുകളെ മാറ്റുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ 149 എണ്ണമായി ഉയർത്തുമെന്നും പറഞ്ഞു.
പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി 3 സാമ്പത്തിക റെയിൽവേ ഇടനാഴി നടപ്പാക്കും. ചരക്കുകടത്ത് ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും ഇവ സഹായിക്കും. ഊർജം, ധാതുക്കൾ, സിമന്റ്, പോർട്ട് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകിയാണ് ഇടനാഴികൾ നിർമ്മിക്കുക. 40,000 സാധാരണ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്കു മാറ്റുന്നതോടെ ട്രെയിൻ യാത്ര കൂടുതൽ മെച്ചപ്പെടും.
രാജ്യത്തെ വിമാനത്താവളങ്ങൾ ഇരട്ടിയാക്കുന്നതോടെ ഉടനെത്തന്നെ 149 എണ്ണത്തിലെത്തും. 517 പുതിയ റൂട്ടുകളിലൂടെ 1.3 കോടി പേർ യാത്ര ചെയ്തു. ഇന്ത്യൻ കമ്പനികൾ ആയിരത്തിലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.