- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കര്‍ഷകര്‍ക്ക് കരുതലുമായി ബജറ്റിലെ പ്രഖ്യാപനങ്ങള്‍; 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' പ്രഖ്യാപിച്ചു; സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കും; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് വികസനം; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി; എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്: കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍
കര്‍ഷകര്‍ക്ക് കരുതലുമായി ബജറ്റിലെ പ്രഖ്യാപനങ്ങള്‍
ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്.
മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ബഡ്ജറ്റിനുശേഷം വിഷയം ചര്‍ച്ചചെയ്യാമെന്ന് സ്പീക്കര്‍ ഓം ബിര്‍ള ഉറപ്പുനല്‍കി. ദരിദ്രര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതാണ് ഇത്തവണത്തെ ബഡ്ജറ്റ്. കര്‍ഷകര്‍ക്കായുള്ള പദ്ധതികളാണ് ധനമന്ത്രി ആദ്യം അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രധാനമന്ത്രി 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' ബജറ്റില്‍ പ്രഖ്യാപിച്ച്. സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നല്‍കും. രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം. ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പച്ചക്കറിപഴ ഉല്‍പാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.
ബിഹാറിന് വേണ്ടി തുടക്കത്തില്‍ തന്നെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട് ധനമന്ത്രി. ബിഹാറിനു വേണ്ടി മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിന്റെ ഉല്‍പാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഖാനയുടെ ഉല്‍പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോര്‍ഡിന്റെ ലക്ഷ്യം.
എല്ലാ ഗവ. സെക്കന്‍ഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കും. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, സുസ്ഥിര വികസിത മേഖലകളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇത്. അടല്‍ ഇന്നവേഷന്‍ മിഷന്റെ കീഴില്‍ രാജ്യത്തെ സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബറട്ടറീസ് (എടിഎല്‍) സ്ഥാപിക്കും. കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തും. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു. സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപ പിന്തുണ ഉറപ്പിക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചവത്സര പദ്ധതി കൊണ്ടുവരുമെന്നും ബജറ്റില്‍ പറയുന്നു.
അതിനിടെ, ബജറ്റ് അവതരണം നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. സ്പീക്കര്‍ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങ ള്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാര്‍ലമെന്റ് ഇറങ്ങി പോയി.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന. കുറഞ്ഞ ഉത്പാദനമുള്ള നൂറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക ഉത്പാദനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. 1.7 കോടി കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവും.
ഗ്രാമീണ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി. ഗ്രാമീണ യുവാക്കളെയും സ്ത്രീകളെയുമാണ് ലക്ഷ്യമിടുന്നത്.
പയര്‍വര്‍ഗ കാര്‍ഷിക രീതിയില്‍ ആത്മനിര്‍ഭരതയ്ക്കായി ആറുവര്‍ഷ പദ്ധതി.
പഴ-പച്ചക്കറി കൃഷിക്കായി പ്രത്യേക പദ്ധതി.
ബീഹാറില്‍ 'മക്കാന ബോര്‍ഡ്'- മക്കാന കര്‍ഷകര്‍ക്കായുള്ള പദ്ധതി.
പരുത്തി കര്‍ഷകര്‍കരുടെ ഉന്നമനത്തിനായി അഞ്ച് വര്‍ഷത്തെ പദ്ധതി.
7.7 കോടി കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍.
ഇന്ത്യ പോസ്റ്റിനെ പൊതു ലോജിസ്റ്റിക് ഓര്‍ഗനൈസേഷനാക്കി മാറ്റും.
ഭക്ഷ്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി.