- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റീബില്‍ഡ് വയനാട്: സാലറി ചലഞ്ച് ഉത്തരവിറക്കി; ചുരുങ്ങിയത് 5 ദിവസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണം; തുക ഈടാക്കുക അടുത്ത മാസത്തെ ശമ്പളം മുതല്‍
തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ താറുമാറായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത്തരത്തില്‍ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നല്‍കണമെന്നും സമ്മതപത്രം നല്കുന്ന ജീവനക്കാരില്‍ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതല്‍ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. പിഎഫ് തുകയും ജീവനക്കാര്‍ക്ക് സംഭാവനയായി നല്‍കാമെന്ന് സര്‍ക്കാര്‍ […]
തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ താറുമാറായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത്തരത്തില്‍ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നല്‍കണമെന്നും സമ്മതപത്രം നല്കുന്ന ജീവനക്കാരില്‍ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതല്‍ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. പിഎഫ് തുകയും ജീവനക്കാര്‍ക്ക് സംഭാവനയായി നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വയനാടിന്റെ പുനരുജ്ജീവനത്തിനായി ആയിരം കോടി രൂപയിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. സാലറി ചലഞ്ച് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ഒരാളും ഇതില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
തുക ഈടാക്കുന്നതിനായിഒരു സമ്മതപത്രം ജീവനക്കാരില്‍ നിന്നും ബന്ധപ്പെട്ട ഡിഡിഒമാര്‍ വാങ്ങണം. ലഭിക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ട്രഷറി അക്കൗണ്ടിലേക്ക് വരവ് വയ്ക്കണം. ശമ്പളത്തുക കണക്കാക്കുന്നത് ഈ വര്‍ഷം ആഗസ്റ്റ് മാസത്തെ മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്.അഞ്ചു ദിവസത്തെ ശമ്പളം മൂന്നു ഗഡുക്കളായി നല്‍കാവുന്നതാണ്. അഞ്ചു ദിവസത്തില്‍ കൂടുതല്‍ വേതനം സംഭാവന ചെയ്യുന്നവര്‍ക്ക് ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തില്‍ പത്ത് ഗഡുക്കള്‍ വരെ അനുവദിക്കുന്നതാണ്.
സാലറി ചലഞ്ച് സംബന്ധിച്ച് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ശമ്പളം നല്‍കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികള്‍ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന ധാരണയിലെത്തിച്ചു. ശമ്പള വിഹിതം നിര്‍ബന്ധമാക്കി ഉത്തരവിടരുതെന്നാണ് സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടത്. താത്പര്യമുള്ളവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്കാന് അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.