- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നേരത്തേ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല, സന്ദീപ് വാര്യര്‍ വന്നാല്‍ സ്വീകരിക്കും; മറ്റ് പാര്‍ട്ടികളില്‍ നിന്നെല്ലാം എത്രയോ പേരെ സ്വീകരിച്ചിട്ടുണ്ട്'; സ്വാഗതം ചെയ്ത് എ കെ ബാലന്‍
'നേരത്തേ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല, സന്ദീപ് വാര്യര്‍ വന്നാല്‍ സ്വീകരിക്കും
പാലക്കാട്: സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം നേതാവ് എ കെ ബാലന്‍. സന്ദീപ് വാര്യര്‍ ബിജെപി വിട്ട് വന്നാല്‍ സ്വീകരിക്കുമെന്ന് ബാലന്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ നിന്നെല്ലാം എത്രയോപേരെ സ്വീകരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സന്ദീപ് പാര്‍ട്ടിക്കെതിരെ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ലെന്നും എകെ ബാലന്‍ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.
അമ്മ മരിച്ചിട്ട് പോലും നേതാക്കന്മാര്‍ വീട്ടിലെത്തിയില്ല എന്ന് പറയുമ്പോള്‍ മനുഷ്യത്വമുള്ള പാര്‍ട്ടിയാണോ ബിജെപിയും ആര്‍എസ്എസും. സന്ദീപ് വാര്യര്‍ ആര്‍എസ്എസിന്റെ ശക്തനായ വക്താവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിശക്തമായി വിമര്‍ശിക്കുന്ന വ്യക്തിയാണ്. അതിലൊന്നും ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നതിന്റെ പേരില്‍ അമ്മ മരിച്ചിട്ട് പോലും അന്വേഷിച്ചിട്ടില്ല എന്നത് പറഞ്ഞാല്‍ എന്താണിതെന്ന് ബാലന്‍ ചോദിച്ചു.
എങ്ങോട്ടെക്കാണ് ഈ പാര്‍ട്ടി എത്തിനില്‍ക്കുന്നത്. സന്ദീപ് വാര്യര്‍ നാളെ ഇടതുപക്ഷത്തിലേക്ക് വരുമെന്നൊന്നും ഞാന്‍ പറയുന്നില്ല.ഓരോ ദിവസം കഴിയുന്തോറും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യത, ജനസമ്മതി എല്ലാം ഞങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. സന്ദീപ് വാര്യര്‍ എല്‍ഡിഎഫിലേക്ക് വരാന്‍ സന്നദ്ധത കാണിച്ചാല്‍ ആ സാഹചര്യം നോക്കി ഞങ്ങള്‍ തീരുമാനിക്കും. ഇടതുപക്ഷ മുന്നണിയുടെ തിളക്കമാര്‍ന്ന രാഷ്ട്രീയവും ഞങ്ങളുടെ തൊഴിലാളി വര്‍ഗ പ്രതിബദ്ധതയും കേന്ദ്രത്തിനെതിരായ ശക്തമായ തെളിവാണെന്നും ്അദ്ദേഹം പറഞ്ഞു.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്നുകഴിഞ്ഞാല്‍ ഞങ്ങള്‍ സ്വീകരിക്കാതിരിക്കുന്നത് എന്തിനാണ്. നേരത്തേ പാര്‍ട്ടിക്കെതിരെ പറഞ്ഞതൊന്നും ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഞങ്ങളും പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുമായി സഖ്യമുണ്ടാക്കിയിട്ടുമുണ്ട്. എ വി ഗോപിനാഥിനെ കണ്ടില്ലേ, കോണ്‍ഗ്രസില്‍ തന്നെ നിന്ന് ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. അതൊരു പുതിയ പ്രതിഭാസമാണ്. രാഷ്ട്രീയം എന്നത് വസ്തുനിഷ്ടമായ കാര്യങ്ങളെ അപഗ്രഥിച്ചുകൊണ്ടെടുക്കുന്ന നിലപാടാണ്.
ആരെയും പാര്‍ട്ടിയിലെത്തിക്കാന്‍ ചൂണ്ടയിടുന്ന ആളൊന്നുമല്ല ഞാന്‍. ബുദ്ധിയില്ലാത്ത ആര്‍എസ്എസുകാരനല്ല സന്ദീപ് വാര്യര്‍. അദ്ദേഹത്തിന്റെ നിലപാടില്‍ പോലും മാറ്റം വരുന്നു എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്. സന്ദീപ് വാര്യരെ പോലുള്ളവരെ എത്രകാലമാണ് ഒതുക്കി നിര്‍ത്തുകയെന്നും ബാലന്‍ ചോദിച്ചു.