- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് കേരളത്തിൽ പുതിയ മുഖം; അഡ്വ. വിനോദ് മാത്യു വിൽസൻ പുതിയ സംസ്ഥാന പ്രസിഡന്റ്; മുൻ സംസ്ഥാന കൺവീനർ പി സി സിറിയക്കിന് ദേശീയ ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം; സംസ്ഥാന-ജില്ലാ ഭാരവാഹികളടെ ആദ്യ പട്ടിക പുറത്തിറക്കി
കൊച്ചി: ആം ആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് പുതിയ നേതൃത്വം. ദേശീയ നേതൃത്വം കേരളത്തിൽ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ ആദ്യ ലിസ്റ്റ് പുറത്തിറക്കി.
മുൻ സംസ്ഥാന കൺവീനർ പി സി സിറിയക്കിനെ (റിട്ട.ഐ.എ.എസ്.) ദേശീയ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. അഡ്വ. വിനോദ് മാത്യു വിൽസനാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ശ്രീധരൻ ഉണ്ണി, ദിലീപ് മൊടപ്പിലശ്ശേരി എന്നിവരെ സംസ്ഥാന വൈസ് പ്രസിഡണ്ടമാർ ആയി നിയമിച്ചു.
എം എസ് വേണുഗോപാൽ സംസ്ഥാന ജനറൽ സെക്രട്ടറിയായും, റാണി ആന്റോ, ഡോ. സെലിൻ ഫിലിപ്പ് എന്നിവർ സംസ്ഥാന സെക്രട്ടറിമാരായും, സാദിഖ് ലുക്മാനെ ട്രഷറർ ആയും നിയമിച്ചു.
ഡോ.സബീന എബ്രഹാം ആണ് പുതിയ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ്, ജിതിൻ സദാനന്ദൻ, യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ആയും , സുജിത്ത് സുകുമാരൻ വിവരാവകാശ വിഭാഗം സംസ്ഥാന പ്രസിഡന്റ് ആയും, കർഷക വിഭാഗം സംസ്ഥാന പ്രസിഡന്റ് ആയി രാജീവ് നായർ, സംസ്ഥാന സെക്രട്ടറി ആയി ജസ്റ്റിൻ ജോസഫിനേയും, ലീഗൽ വിങ്ങിലേക്ക് അഡ്വക്കറ്റ് ബിനോയ് പുല്ലത്തിൽ ലീഗൽ വിങ്ങ് സംസ്ഥാന പ്രസിഡന്റ്, അഡ്വക്കേറ്റ് മെൽവിൻ വിനോദ് ലീഗൽ വിങ്ങ് സംസ്ഥാന സെക്രട്ടറിയായും, ജാക്സൺ പൊള്ളയിലിനെ മത്സ്യത്തൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡന്റ് ആയും, ഉഷ റാണി എക്സ് സർവീസ് പേഴ്സൺ സംസ്ഥാന പ്രസിഡണ്ടും, മുഹമ്മദ് നിഹാൽ സോഷ്യൽ മീഡിയ സംസ്ഥാന പ്രസിഡണ്ടും ആയി സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ സന്ദീപ് പാതക് നിയമിച്ചു.
ജില്ലാ പ്രസിഡന്റുമാരായി ഷാജു മോഹൻ (തിരുവനന്തപുരം), ജോർജ് തോമസ് (കൊല്ലം), രമേശൻ പാണ്ടിശേരി (ആലപ്പുഴ), വിഷ്ണു മോഹൻ (പത്തനംതിട്ട), ജോയ് തോമസ് ആനിതാട്ടം (കോട്ടയം), ജേക്കബ് മാത്യു (ഇടുക്കി), സാജു പോൾ (എറണാകുളം), ടോണി റാഫേൽ (തൃശ്ശൂർ),
രവീന്ദ്രൻ (പാലക്കാട്), നാസർ അബ്ദുൽ മങ്കോട (മലപ്പുറം), അഭിലാഷ് ദാസ് (കോഴിക്കോട്), അജി കൊളോണിയ (വയനാട്), സ്റ്റീഫൻ ടി ടി (കണ്ണൂർ), സന്തോഷ് കുമാർ (കാസർഗോഡ്) എന്നിവരെയും ദേശീയ നേതൃത്വം നിയമിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.