- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാദിഖലി തങ്ങള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്ന വ്യക്തി; പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കും; ഉമര്‍ ഫൈസി സ്ഥാനം മറന്ന് പ്രതികരിക്കുന്നു'; സമസ്തയില്‍ ഭിന്നത; വിമര്‍ശിച്ച് അബ്ദുസമദ് പൂക്കോട്ടൂര്‍
ഉമര്‍ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂര്‍
മലപ്പുറം: എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം സമസ്ത ജോയിന്റ് സെക്രട്ടറിയായ ഉമര്‍ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍. ഐക്യത്തിന് കത്തി വെക്കുന്നതാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ നിലപാടെന്നും ഒരു ജനസദസില്‍ പാണാക്കാട് തങ്ങളെ അവഹേളിച്ചത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമസ്ത ജോയിന്റ് സെക്രട്ടറിയായ ഉമര്‍ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറിയെ മറികടന്ന് ജോയിന്റ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉമര്‍ ഫൈസിക്ക് തിരുത്തേണ്ടി വരുമെന്നും നാട്ടില്‍ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാന്‍ ശ്രമിച്ചാല്‍, അങ്ങനെ ശ്രമിക്കുന്നവര്‍ ചെറുതാവുമെന്നും വിമര്‍ശനമുണ്ട്. ഖാസി ഫൗണ്ടേഷനെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉമര്‍ ഫൈസി അത് സംഘടനയില്‍ പറയണം.
പൊതുയോഗം വിളിച്ചു പറയുന്നത് കൈവിട്ട കളിയാണ്. ഈ രീതിയില്‍ തുടര്‍ന്നാല്‍ അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കാന്‍ നിര്‍ബന്ധിക്കപ്പെടും. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഷാവറ വിളിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശത്തിനെതിരെയും അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്ത് വന്നു. ഖലീഫമാരുടെ ഭരണം അന്തസ്സുള്ളതും മൂല്യമുള്ളതുമാണ്. ഖലീഫമാരുടെ കാലത്തെ ഇസ്ലാമിക ഭരണം ഇവിടെ കൊണ്ടുവരണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ ചൂണ്ടിക്കാട്ടി
ഒറ്റതിരിച്ച് മുസ്ലിം സമൂഹത്തെ വ്യത്യസ്ത തട്ടുകളിലാക്കി ആക്രമിക്കാന്‍ ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ലഭിച്ചതിനെ കുറിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതിയിട്ടുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ലീഗിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയതയെ ശക്തമായ എതിര്‍ത്തിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച ആളുകളാണ് ഇപ്പോള്‍ ഇത് പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.