- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയാപ്ലയെ ഭാവി മുഖ്യമന്ത്രി ആക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലീമാക്കാൻ പിണറായിയുടെ നീക്കം; ഇതിനുവേണ്ടി ഇസ്ലാമിക തീവ്രവാദികളും ജിഹാദികളുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി; പുതിയാപ്ലയെ വാഴിക്കാനാണ് പൂതിയെങ്കിൽ അതു നടക്കില്ലെന്നും അബ്ദുല്ലക്കുട്ടി
കണ്ണൂർ: മരുമകൻ മുഹമ്മദ് റിയാസിനെ ഭാവി മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലീമാക്കാനുള്ള നീക്കമാണ് പിണറായി നടത്തുന്നതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.ഇതിനുവേണ്ടി പിണറായി സർക്കാർ ഇസ്ലാമിക തീവ്രവാദികളും ജിഹാദികളുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്.കണ്ണൂർ മാരാർജി ഭവനിൽ ബിജെപി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും ഒടുവിൽ ബാലരാമപുരത്തെ മദ്രസയിൽ ക്രൂരമായി ഒരു കൊച്ചു പെൺകുട്ടി കൊല്ലപ്പെട്ടു. ആ മദ്രസയുടെ ഹോസ്റ്റലിന് യാതൊരു അനുമതിയുമില്ല. മിസ്റ്റർ പിണറായി, ആ മദ്രസയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോസ്റ്റൽ അടച്ചൂപൂട്ടാൻ ധൈര്യമുണ്ടോ? അബ്ദുല്ലക്കുട്ടി ചോദിച്ചു. പിണറായിക്കു ശേഷം പുതിയാപ്ലയെ വാഴിക്കാനാണ് പൂതിയെങ്കിൽ അതു നടക്കില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
കേരളത്തിലെ ഏഴ് വർഷത്തെ പിണറായിയുടെ ഭരണത്തിൽ കള്ളവും പൊളിവചനവും മാത്രമാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായിയുടെ കാലത്ത് നടക്കുന്നത്. കേട്ട് കേൾവിയില്ലാത്ത റിവേഴ്സ് ഹവാല കണ്ടെത്തിയത് പിണറായിയുടെ കാലത്താണ്. അഴിമതിയുടെ മഹാ സമുദ്രമായി ക്ലിഫ് ഹൗസ് മാറിയിരിക്കുന്നു. നേരത്തെ പാർട്ടിക്കാണ് അഴിമതിത്തുക ലഭിച്ചതെങ്കിൽ പിണറായിയുടെ കാലത്ത് എല്ലാ അഴിമതിയും കുടുംബത്തിന്റെതായി. മുഹമ്മദ് റിയാസിനെ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പിൽ നടക്കുന്ന എല്ലാ അഴിമതിക്കും പിണറായി വിജയൻ കൂട്ട് നിൽക്കുകയാണ്.
അഞ്ച് വർഷം വിലവർദ്ധനവുണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ എല്ലാറ്റിനും വിലവർദ്ധിപ്പിച്ചു. ഇപ്പോൾ 4500 കോടി രൂപയുടെ നികുതി വർദ്ധനവാണ് വരുത്തിയത്. എല്ലാ മേഖലയിലും വില വർദ്ധനവാണ്. വെള്ളത്തിന്റെ നിരക്ക് വർദ്ധിപ്പിച്ചു. കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ചാർജ്ജ് പത്തിരട്ടിയാണ് വർദ്ധിപ്പിച്ചത്. ഇന്ധന സെസ് രണ്ട് രൂപ വർദ്ധിപ്പിച്ചതോടെ അടുത്ത സംസ്ഥാനങ്ങളെ അപേക്ഷിച്ച് 10 രൂപ മുതൽ 15 രൂപവരെ പെട്രോളിനും ഡിസലിനും കൂടുതലായി. സാധാരണക്കാർക്ക് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
ഏഴ് വർഷം മുമ്പ് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡ് നൽകുമെന്ന് പറഞ്ഞ പിണറായി ഈ വർഷവും അതേ വാഗ്ദാനം നൽകി. പൊതു ജനങ്ങൾക്ക് അരോചകമാകുന്ന തരത്തിലാണ് പിണറായിയുടെ ഇത്തരം വാഗ്ദാനങ്ങൾ.
അറുപത് വർഷത്തെ കോൺഗ്രസ്സിന്റെ അവർണ്ണ ഭരണത്തിൽ നിന്ന് മോദിയുടെ ഒൻപത് വർഷത്തെ ഭരണത്തിൽ ഭാരതം സുവർണകാലഘട്ടത്തിലെത്തി.
മോദിയുടെ നേതൃത്വത്തിൽ ഒൻപത് വർഷം കൊണ്ട് ഇന്ത്യയെ ലോകത്തെ ശക്തമായ സമ്പദ് ശക്തിയാക്കി മാറ്റി. മോദി ഭരണം നേട്ടങ്ങളുടെതാണ്. കേരളത്തിലെ ഒരു കോടി ജനങ്ങൾക്ക് ആനുകൂല്ല്യം നൽകിയത് മോദി സർക്കാരാണ്. ആയുഷ്മാൻ ഭാരത് എന്ന ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയത് മോദി സർക്കാരാണ്. മോദി അധികാരത്തിൽ വന്നതിന് ശേഷം 24 എയിംസ് സ്ഥാപിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നവീകരിക്കാൻ 234 കോടി രൂപയാണ് അനുവദിച്ചത്. സമസ്ത മേഖലയിലും വികസനമെത്തിച്ച മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഇവിടെയുള്ള പൊത സമൂഹത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ, ദേശീയ കൗൺസിൽ അംഗങ്ങളായ എ. ദാമോദരൻ, പി.കെ. വേലായുധൻ, മേഖലാ അധ്യക്ഷൻ ടി.പി. ജയചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി സ്വാഗതവും എം.ആർ. സുരേഷ് നന്ദിയും പറഞ്ഞു.




