- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ അധികാരം പിടിക്കും; നിരവധി മുനിസിപ്പാലിറ്റികളും നൂറോളം പഞ്ചായത്തുകളും ബിജെപി പിടിക്കും; ജനങ്ങളുടെ മനോഭാവം മാറി; ക്രിസ്ത്യന്‍ വോട്ടുകളിലെ മാറ്റം എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; തദ്ദേശ പ്രതീക്ഷകള്‍ പങ്കുവെച്ച് അനൂപ് ആന്റണി
തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ അധികാരം പിടിക്കും
കൊച്ചി: ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷകളോടെയാണ് മുന്നോട്ടു പോകുന്നത്. കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇപ്പോഴിതാ പാര്‍ട്ടിയുടെ പ്രതീക്ഷകളെ കുറിച്ച് തുറന്നു പറഞ്ഞ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി രംഗത്തുവന്നു. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ഏറെ മാറ്റം വന്നിട്ടുണ്ട്. വികസന വിഷയങ്ങള്‍ ഊന്നിക്കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബിജെപിയോടുള്ള മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അനൂപ് ആന്റണി പറഞ്ഞു.
ഇക്കുറി രണ്ട് കോര്‍പ്പറേഷനുകള്‍ ബിജെപി പിടിക്കുമെന്നാണ് അനൂപ് പറുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19 പഞ്ചായത്തുകളുടെയും രണ്ട് മുനിസിപ്പാലിറ്റികളിലും ബിജെപി ഭരണം നേടിയിരുന്നു. ഇത്തവണ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തും. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളും നൂറുകണക്കിന് പഞ്ചായത്തുകളും നിരവധി മുനിസിപ്പാലിറ്റികളും എന്‍ഡിഎ ഭരിക്കും എന്നാണ് അനൂപിന്റെ പ്രതികരണം. പുതിയൊരു ഭരണസങ്കല്‍പ്പമാണ് എന്‍ഡിഎ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ അഴിമതി മുക്തമാക്കുന്നതിന് ഒപ്പം ഇതുവരെ അറിയപ്പെടാത്ത കേന്ദ്ര പദ്ധതികളുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വികസന സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള വിവങ്ങള്‍ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയും ബന്ധപ്പെടുന്ന വികസന രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കും. അനൂപ് ആന്റണി പറയുന്നു.
ബിജെപിക്ക് ഭൂരിപക്ഷമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍, 45 ദിവസത്തിനുള്ളില്‍ പാര്‍ട്ടി ഒരു വികസന രൂപരേഖ അവതരിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ രേഖയില്‍ ഉണ്ടാകും. കേന്ദ്ര പദ്ധതികളുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ബിജെപി ഭരിച്ച പാലക്കാട്, പന്തളം നഗര സഭകളിലെ ഭരണസമിതികള്‍ ഉറപ്പാക്കി. ബിജെപി കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍, പാലക്കാടും പന്തളത്തും പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ ഭരണത്തെ ബാധിക്കാതെ അവ പരിഹരിച്ചവെന്നും അനൂപ് ആന്റണി പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ജന വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയോട് ഉണ്ടായിരുന്ന സമീപനത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും അനൂപ് ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന് ബിജെപിയോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇത്തവണ ധാരാളം ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്ക് വേണ്ടി മത്സര രംഗത്തുണ്ട്. ക്രിസ്ത്യന്‍ വോട്ടുകളിലെ മാറ്റം തീര്‍ച്ചയായും എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും.




