- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിന്റെ ശശിക്കെതിരായ അരോപണം അന്വേഷിക്കാന്‍ സിപിഎം; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ പരിശോധനകള്‍ക്ക് ഗോവിന്ദന്‍
കണ്ണൂര്‍:പി വി അന്‍വര്‍ എം.എല്‍.എ എഡിജിപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. അന്‍വറിനെ തള്ളാതെയാണ് പ്രതികരണം. ഇതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ അന്‍വറിന്റെ ആരോപണവും അന്വേഷിക്കുമെന്നാണ് ഗോവിന്ദന്‍ പറഞ്ഞു വയ്ക്കുന്നത്. തിങ്കളാഴ്ച കണ്ണൂര്‍ വിമാനതാവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്ലിന്റെ ആരോപണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചയാളെ കോണ്‍ഗ്രസ് പുറത്താക്കുകയാണ് ചെയ്തതെന്നും […]
കണ്ണൂര്‍:പി വി അന്‍വര്‍ എം.എല്‍.എ എഡിജിപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. അന്‍വറിനെ തള്ളാതെയാണ് പ്രതികരണം. ഇതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ അന്‍വറിന്റെ ആരോപണവും അന്വേഷിക്കുമെന്നാണ് ഗോവിന്ദന്‍ പറഞ്ഞു വയ്ക്കുന്നത്. തിങ്കളാഴ്ച കണ്ണൂര്‍ വിമാനതാവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്ലിന്റെ ആരോപണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചയാളെ കോണ്‍ഗ്രസ് പുറത്താക്കുകയാണ് ചെയ്തതെന്നും എം. വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് എം.വി ഗോവിന്ദന്‍ കണ്ണൂരിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെയും ആഭ്യന്തര വകുപ്പിനെയും പിടിച്ചു കുലുക്കിയ സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി.അന്‍വറിന്റെ ആരോപണം ഗൗരവത്തോടെയാണ് സിപിഎം സെക്രട്ടറി കാണുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കൊടുംക്രിമിനലാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മുഖ്യമന്ത്രിയെ കുഴിയില്‍ ചാടിക്കുകയാണെന്നാണ് മറ്റൊരാരോപണം. പത്തനംതിട്ട എസ്.പി എസ്. സുജിത് ദാസ് കരിപ്പൂരിലെ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്നുവെന്നും ആരോപിച്ചു.
അതിനിടെ മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിലായി.പി.ശശിയും അജിത് കുമാറും ഉള്‍പ്പെട്ട ഉപജാപക സംഘം മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി ആഭ്യന്തര വകുപ്പ് ഭരിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരി വയ്ക്കുന്നതാണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍. ശനിയാഴ്ച മലപ്പുറം എസ്.പിക്കെതിരെ അദ്ദേഹത്തിന്റെ ഓഫീസിനുമുന്നില്‍ സമരം നടത്തിയ അന്‍വറിനെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു വരുത്തി വിലക്കിയിരുന്നു. അതു വകവയ്ക്കാതെയാണ് ഇന്നലെ ആരോപണം കടുപ്പിച്ചത്.
ഭൂമി കൈയേറിയ കേസില്‍ കുടുങ്ങിയ അന്‍വറിനെ സംരക്ഷിച്ചതും രണ്ടാമത് നിയമസഭാ സീറ്റ് നല്‍കിയതും, അച്ചടക്ക നടപടിക്ക് വിധേയനായ പി.ശശിയെ ഇരട്ട പ്രൊമോഷന്‍ നല്‍കി സി.പി.എം സംസ്ഥാന കമ്മിറ്റിയിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിച്ചതും എല്ലാം അന്വേഷണ വിധേയമാക്കാനാണ് സിപിഎം തീരുമാനം. ഇതിലൂടെ പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ് ഗോവിന്ദന്റെ ലക്ഷ്യം.