- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടട ഐ.ടി.ഐയിലെ അക്രമം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അറിവോടെയെന്ന് ആര്‍ഷോ; പ്രവര്‍ത്തകരുടെ ശരീരത്ത് നിന്നും ചോര കിനിഞ്ഞാല്‍ പ്രതിരോധിക്കും
തോട്ടട ഐ.ടി.ഐയിലെ അക്രമം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അറിവോടെയെന്ന് ആര്‍ഷോ
കണ്ണൂര്‍: ക്യാംപസില്‍ കെ.എസ് യു അക്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന മുന്നറിയിപ്പുമായി എസ്എഫ്.ഐ സംസ്ഥാന നേതൃത്വം. കണ്ണൂര്‍തോട്ടട ഗവ. ഐ.ടി.ഐ യില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അറിവോടെയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ബി.എം ആര്‍ഷോ മാധ്യമങ്ങളോട് ആരോപിച്ചു. തന്നെ വന്നു കണ്ടതിന് ശേഷമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ക്യാംപസിലേക്ക് പോയതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ നിന്നുതന്നെ ഇതു വ്യക്തമാണ്.
ക്യാംപസില്‍ മറ്റു സംഘടനകള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് വിലക്കുന്നത് ഞങ്ങളുടെ ജോലിയല്ല. ഞങ്ങളുടെ സംഘടനാ പ്രവര്‍ത്തനവുമായി മുന്‍പോട്ടു പോവുകയാണ് ചെയ്യുന്നത്. അക്രമം നടന്ന ഐ.ടി.ഐ ക്യാംപസില്‍ എ ബി.വി.പിക്ക് യൂനിറ്റുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുടെ നേതൃത്വത്തിലാണ് അക്രമം ആദ്യം നടത്തിയത്. ഈ കാര്യം വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇലക്ഷന്‍ നടക്കുന്നതിന്റ തലേ ദിവസം അവിടെ അക്രമം അഴിച്ചു വിടേണ്ട ആവശ്യമില്ല.
ഞങ്ങള്‍ ജയിക്കുന്ന ക്യാംപസാണത്. അവിടെ അക്രമം നടത്തേണ്ട ആവശ്യം കെ.എസ്.യുവിന്റെതാണ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കലാണ് അവരുടെ ലക്ഷ്യമെന്നും ആര്‍ഷോ ആരോപിച്ചു. ക്യാംപസുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരുകിക്കയറ്റുകയാണ്. ഇടുക്കിയില്‍ ധീരജിനെ കൊന്നത് ഇവരാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ ആഹ്വാനപ്രകാരമാണ് പ്രൊട്ടക്ഷന്‍ സെല്‍ രൂപീകരിച്ചത്. തോട്ടട ഐ.ടി.ഐയിലെ അക്രമത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് ശിരസിന് സാരമായി പരുക്കേറ്റിട്ടുണ്ട്.
കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ പൊലിസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തകരുടെ ശരീരത്തില്‍ നിന്നും ചോര കിനിഞ്ഞാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങള്‍ കെ.എസ്.യുവിന് പ്രത്യേക പരിലാളനകള്‍ നല്‍കുകയാണ്. പൂക്കോട് വെറ്റിനറി കോളേജിലും സംസ്‌കൃത കോളേജിലും എസ്.എഫ് ഐ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചുവെന്നും ആര്‍ഷോ പറഞ്ഞു.
കെ.എസ്.യുവിനെയും എബി.വി.പി യെയും അവരുടെ നിലപാടു കാരണം വിദ്യാര്‍ത്ഥികള്‍ തള്ളി കളഞ്ഞതാണ്. ക്യാംപസില്‍ ആക്രമമഴിച്ചു വിടുന്നത് മാധ്യമ ശ്രദ്ധ നേടിയെടുക്കാനാണെന്നും ആര്‍ഷോ കുറ്റപ്പെടുത്തി. ഒരു വശത്തേക്ക് മാത്രമാണ് മാധ്യമങ്ങള്‍ ക്യാമറ തിരിച്ചു വയ്ക്കുന്നത്. ഇതു പണ്ടെ ചെയ്യുന്നതാണെന്നും ആര്‍ഷോ പറഞ്ഞു.